മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ,ചെമ്പരത്തി

മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ,ചെമ്പരത്തി
മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ,ചെമ്പരത്തി

മാറിയ ജീവിതശൈലി, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം കൊണ്ട് മുടിസംരക്ഷണം ഇന്നത്തെ കാലത്ത് പ്രയാസമേറിയ പണിയായി മാറി. ജോലി തിരക്കുകള്‍ കാരണം എല്ലാവരും ഇന്നത്തെ കാലത്ത് പ്രകൃതിദത്ത പരിഹാരങ്ങളില്‍ നിന്ന് മാറി വിപണിയില്‍ നിന്ന് ലഭിക്കുന്ന മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം എന്ന ആശങ്ക ചിലര്‍ക്കെങ്കിലും ഉണ്ടാകാം. പണ്ട് മുതലെ മുടി സംരക്ഷണത്തിന് എല്ലാവരും ഉപയോഗിക്കുന്ന പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവുമെല്ലാം മുടി സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിക്ക് മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും കഴിയും. ഇത് മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റുകയും ചെയ്യുന്നു. താരന്‍, വരണ്ട മുടി എന്നിവയ്ക്കുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ് ഇത്. മുടിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന രോമകൂപങ്ങളില്‍ ചെമ്പരത്തി പൂവിന് നല്ല സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തിളങ്ങുന്നതും നീളമുള്ളതും ജലാംശം ഉള്ളതുമായ മുടി ലഭിക്കാന്‍ ചെമ്പരത്തി എങ്ങനെ ഉപയോഗിക്കാമെന്ന് കൂടി അറിഞ്ഞിരിക്കണം.

നിങ്ങളുടെ ശിരോചര്‍മ്മം വരണ്ടതായി അനുഭവപ്പെടുകയും മുടി ചുളിവുള്ളതായി അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ ചെമ്പരത്തി മാസ്‌ക് സ്വാഭാവികമായും നിങ്ങളുടെ ഞരമ്പുകളെ കണ്ടീഷന്‍ ചെയ്യുകയും അവയ്ക്ക് ആവശ്യമായ ജലാംശം നല്‍കുകയും ചെയ്യും. ഇതിനായി അര കപ്പ് വെള്ളത്തില്‍ രണ്ട് ചെമ്പരത്തി പൂക്കള്‍ 5 മിനിറ്റ് തിളപ്പിക്കുക. ഈ മിശ്രിതം തണുപ്പിച്ച് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, തൈര് എന്നിവ ചേര്‍ക്കുക. ഇത് മുടിയില്‍ പുരട്ടി 20 മിനിറ്റ് നേരം വയ്ക്കാം, അതിന് ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകുക. ജീവിതത്തില്‍ ഒരിക്കലെങ്കിലും താരന്‍ എന്ന പ്രശ്‌നം നമ്മളില്‍ പലരും നേരിട്ടിട്ടുണ്ടാകും. ഇത് നമ്മുടെ തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. താരന്‍ പോകാനും ചെമ്പരത്തി കൊണ്ട് പ്രതിവിധിയുണ്ട്. രണ്ട് ചെമ്പരത്തിപ്പൂക്കളും ഏതാനും ചെമ്പരത്തി ഇലകളും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് കറ്റാര്‍ വാഴയും ഒരു ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് 20 മിനിറ്റ് വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ 25 ചെമ്പരത്തി ഇലകള്‍ എടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഒരു ഉള്ളിയുടെ പേസ്റ്റ്, 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 തുള്ളി റോസ്മേരി എണ്ണ എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകാം.

Top