ബംഗളൂരു: 2023-24 അധ്യയന വർഷത്തിലെ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയവർ, വിവിധ എൻട്രൻസ് പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയവർ, ഹിറാ മോറൽ സ്കൂൾ ഏഴാംക്ലാസ് പൊതുപരീക്ഷയിൽ വിജയിച്ചവർ തുടങ്ങി 10 വിദ്യാർഥികളെ ആദരിച്ചു. നിലവിൽ വി.സി.ഇ.ടി നൽകിവരുന്ന സ്കോളർഷിപ് വഴി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെയും ഇതോടൊപ്പം ആദരിച്ചു. വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും വി.സി.ഇ.ടി എജുക്കേഷൻ വിങ് നൽകി വരുന്നു.
Also Read: നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ്
Also Read: 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിൽ ലഭ്യമാക്കും: മന്ത്രി വി. ശിവൻ കുട്ടി
അതേസമയം ‘സ്പ്രിങ്അപ്’ എന്ന വിഷയത്തിൽ പ്രശസ്ത കോച്ച് ഡോ. സയ്യിദ് ഹബീബ് ക്ലാസെടുത്തു. വി.സി.ഇ.ടി വർഷംതോറും ഹൈസ്കൂൾ മുതൽ പ്രഫഷനൽ കോഴ്സുകൾ വരെ പഠിക്കുന്ന 60 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ് നൽകുന്നുണ്ട്. ഓരോ വിദ്യാർഥിക്കും മെന്ററെ നിശ്ചയിച്ച് അവരുമായി നിരന്തരം പഠനവുമായി ബന്ധപ്പെട്ട് ആശയവിനിമയവും നടത്തുന്നുണ്ട്. കൂടാതെ മുൻവർഷങ്ങളിൽ സ്കോളർഷിപ് സഹായത്തോടെ എം.ബി.ബി.എസ്, എൻജിനീയറിങ്, നഴ്സിങ്, എം.ബി.എ, മറ്റു ഡിഗ്രി കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ പത്തിലധികം പേർ വിവിധ അന്താരാഷ്ട്ര കമ്പനികളിലും വിദേശത്തുമായി ജോലി ചെയ്തുവരുന്നുണ്ട്.