ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ് ഇടക്കാല ഉത്തരവ്. മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സര്‍ക്കാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അനുമതി നല്‍കുന്നതാണ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത്. കേരളത്തില്‍ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി വ്യക്തമാക്കി.

Top