CMDRF

അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു; മകന് വധശിക്ഷ

2017 ഓഗസ്റ്റ് 28 ന് കോലാപൂർ നഗരത്തിലെ അവരുടെ വസതിയിൽ വെച്ചാണ് 63 കാരിയായ അമ്മ യല്ലാമ രാമ കുച്ച്‌കൊരവിയെ പ്രതി അതി ദാരുണമായി കൊലപ്പെടുത്തിയത്

അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു; മകന് വധശിക്ഷ
അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു; മകന് വധശിക്ഷ

മുംബൈ: അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചതിന് കോലാപ്പൂർ കോടതി യുവാവിന് വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച ശരിവെച്ചു. 2017ൽ നടന്ന കുറ്റകൃത്യത്തിനാണ് പ്രതിയായ സുനിൽ കുച്ച്‌കൊരവിക്ക് (42) വധശിക്ഷ തന്നെ നൽകണമെന്ന് ഉത്തരവായത്. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

കേസ് അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ പെടുന്നു. പ്രതി തൻ്റെ അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ ശരീരഭാഗങ്ങൾ – തലച്ചോറ്, ഹൃദയം, കരൾ, വൃക്ക, കുടൽ എന്നിവ നീക്കം ചെയ്യുകയും ചട്ടിയിൽ പാകം ചെയ്യുകയും ചെയ്ത് കഴിക്കുകയും ചെയ്തു. കുറ്റവാളിയുടെ മനപരിവർത്തനം സാധ്യമല്ല. ജീവപര്യന്തം തടവ് ലഭിച്ചാൽ, അയാൾ ജയിലിലും സമാനമായ കുറ്റകൃത്യം ചെയ്തേക്കാം. കുറ്റക്കാരനോട് ദയ കാണിക്കാനാവില്ല. അമ്മയുടെ ജനനേന്ദ്രിയം പോലും കീറിമുറിച്ചയാളാണു പ്രതി. ഇര അനുഭവിക്കേണ്ടി വന്ന വേദന സങ്കൽപിക്കാൻപോലും കഴിയില്ലെന്നും കോടതി പറഞ്ഞു.

Also Read: ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

2017 ഓഗസ്റ്റ് 28 ന് കോലാപൂർ നഗരത്തിലെ അവരുടെ വസതിയിൽ വെച്ചാണ് 63 കാരിയായ അമ്മ യല്ലാമ രാമ കുച്ച്‌കൊരവിയെ പ്രതി അതി ദാരുണമായി കൊലപ്പെടുത്തിയത്. അയൽവാസിയായ 8 വയസ്സുകാരിയാണ് സ്ത്രീയെ രക്തത്തിൽകുളിച്ച നിലയിൽ ആദ്യം കണ്ടതും സമീപവാസികളെ അറിയിച്ചതും.

മദ്യത്തിന് അടിമയായ പ്രതി എപ്പോഴും അമ്മയെ ഉപ​ദ്രവിക്കുമായിരുന്നു. മദ്യപിക്കാൻ പണത്തിനായി, അമ്മയുടെ നാമമാത്ര പെൻഷൻ ആവശ്യപ്പെട്ട് കലഹം പതിവായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2021ലാണ് കോലാപുർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്ന വിഭാഗത്തിലാണ് കേസ് ഉൾപ്പെടുന്നതെന്നും ദാരുണമായ കൊലപാതകം സമൂഹത്തിൻ്റെ സാമൂഹിക മനസാക്ഷിയെ പിടിച്ചുകുലുക്കിയെന്നും സെഷൻസ് കോടതി അന്ന് പറഞ്ഞിരുന്നു.

Top