കെജ്രിവാളിനെതിരെ നല്‍കിയ ഹര്‍ജിയില്‍ മുന്‍ എംഎല്‍എയ്ക്ക് ഹൈകോടതിയുടെ വിമര്‍ശനം

കെജ്രിവാളിനെതിരെ നല്‍കിയ ഹര്‍ജിയില്‍ മുന്‍ എംഎല്‍എയ്ക്ക് ഹൈകോടതിയുടെ വിമര്‍ശനം
കെജ്രിവാളിനെതിരെ നല്‍കിയ ഹര്‍ജിയില്‍ മുന്‍ എംഎല്‍എയ്ക്ക് ഹൈകോടതിയുടെ വിമര്‍ശനം

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച മുന്‍ എംഎല്‍എയ്ക്ക് ഹൈകോടതിയുടെ വിമര്‍ശനം. എ.എ.പി. മുന്‍ എം.എല്‍.എ. സന്ദീപ് കുമാറിനാണ് കോടതിയുടെ വിമര്‍ശനം. സമാന ആവശ്യം ഉന്നയിച്ച ഹര്‍ജികള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയതാണെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ്, വന്‍തുക സന്ദീപിനു മേല്‍ പിഴ ചുമത്തേണ്ടതാണെന്നും പറഞ്ഞു.

സന്ദീപിന്റെ ഹര്‍ജിയും ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിടുമെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് അറിയിച്ചു. സന്ദീപിന്റെ ഹര്‍ജിയില്‍ ഏപ്രില്‍ പത്തിന് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും. കഴിഞ്ഞയാഴ്ച ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത, കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ഡല്‍ഹി സ്വദേശി സുര്‍ജിത് സിങ് യാദവും ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Top