CMDRF

വ്യക്തിനിയമപ്രകാരം നിഷിദ്ധമായ വിവാഹത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരവും സാധുതയുണ്ടാവില്ലെന്ന് ഹൈക്കോടതി

വ്യക്തിനിയമപ്രകാരം നിഷിദ്ധമായ വിവാഹത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരവും സാധുതയുണ്ടാവില്ലെന്ന് ഹൈക്കോടതി
വ്യക്തിനിയമപ്രകാരം നിഷിദ്ധമായ വിവാഹത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരവും സാധുതയുണ്ടാവില്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള ഹിന്ദു-മുസ്ലിം വിവാഹത്തിന് മുസ്ല്ലിം വ്യക്തിനിയമപ്രകാരം സാധുതയുണ്ടാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഗുര്‍പാല്‍ സിങ് അലുവാലിയ ഉത്തരവിറക്കിയത്.പരാതി നല്‍കിയ യുവതിയോ യുവാവോ മതം മാറാന്‍ തയ്യാറല്ല. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാനും ഇവര്‍ക്ക് താത്പര്യമില്ല. ഈ സാഹചര്യത്തില്‍ ഇവരുടെ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. നിഷിദ്ധമായ ബന്ധമല്ലെങ്കില്‍ മാത്രമേ വിവാഹത്തിന് സാധുതയുണ്ടാകൂവെന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാംവകുപ്പിനെ കൂട്ടുപിടിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടേക്കാം. മുസ്ലിം പുരുഷന് മുസ്ലിം സ്ത്രീയെമാത്രമല്ല, ‘കിതാബി’കളെയും (ക്രിസ്ത്യന്‍, ജൂത മതക്കാര്‍) വിവാഹം കഴിക്കാമെന്ന് വ്യക്തിനിയമം പറയുന്നു. എന്നാല്‍, വിഗ്രഹത്തെയോ അഗ്‌നിയെയോ ആരാധിക്കുന്നവരെ വിവാഹം കഴിച്ചാല്‍ അതിന് സാധുതയുണ്ടാവില്ല. മുസ്ലിം സ്ത്രീക്കാവട്ടെ, വ്യക്തിനിയമപ്രകാരം മുസ്ലിം പുരുഷനെമാത്രമേ വിവാഹം കഴിക്കാനാകൂ. ഇവിടെ പെണ്‍കുട്ടി മതം മാറാന്‍ തയ്യാറല്ല. അതിനാല്‍, ഹിന്ദു പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് മുസ്ലിം വ്യക്തിനിയമപ്രകാരം സാധുതയുണ്ടാവില്ല. വ്യക്തിനിയമപ്രകാരം നിഷിദ്ധമായ വിവാഹത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരവും സാധുതയുണ്ടാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മറ്റു രീതിയില്‍ നിഷിദ്ധമല്ലാത്ത ബന്ധമാണെങ്കിലേ വിവാഹം സാധ്യമാകൂവെന്ന് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ നാലാംവകുപ്പില്‍ പറയുന്നുണ്ടെന്നും കോടതി പറഞ്ഞു.

Top