CMDRF

വളര്‍ത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ക്ക് മര്‍ദനം; നാല് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍

എറണാകുളം: വളര്‍ത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. എറണാകുളം സ്വദേശി വിനോദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരുക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായ കുരച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിനിടയാക്കിയത്. നായ കുരച്ചപ്പോള്‍ ഇതരസംസ്ഥാനക്കാര്‍ നായയെ ആക്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മര്‍ദിച്ചത്.

Top