അർജുന്റെ രക്ഷാ​ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കർണാടകയ്ക്കും ഹൈക്കോടതി നോട്ടീസ്

അർജുന്റെ രക്ഷാ​ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കർണാടകയ്ക്കും ഹൈക്കോടതി നോട്ടീസ്
അർജുന്റെ രക്ഷാ​ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കർണാടകയ്ക്കും ഹൈക്കോടതി നോട്ടീസ്

മം​ഗളൂരു: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ രക്ഷാ​പ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കർണാടകയ്ക്കും ഹൈക്കോടതി നോട്ടീസ്. നാളെയാണ് കർണാടക ഹൈക്കോടതിയിൽ കേസിൽ അടിയന്തരവാദം നടക്കുന്നത്. സുപ്രിം കോടതി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്.

അർജുനെ കണ്ടെത്താൻ ചെയ്ത കാര്യങ്ങളെല്ലാം കർണാടക നാളെ കോടതിയിൽ അറിയിക്കണം. അതേസമയം, അർജുനെ കണ്ടെത്താനായി ഗംഗാവലി പുഴയിൽ വിദഗ്ധ സംഘത്തിന്റെ തെരച്ചിൽ പുരോഗമിക്കുന്നു. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് അർജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.

Top