മാധ്യമങ്ങൾക്ക് തടയില്ല , എന്നാൽ മാധ്യമ വിചാരണ അരുത് ; ഹൈക്കോടതി

റിപ്പോർട്ടിന്റെ ​രഹസ്യാത്മകത സൂക്ഷിക്കണമെന്നും അന്വേഷണ സംഘം വാർത്താസമ്മേളനങ്ങൾ വിളിക്കരുതെന്നും കോടതി

മാധ്യമങ്ങൾക്ക് തടയില്ല , എന്നാൽ മാധ്യമ വിചാരണ അരുത് ; ഹൈക്കോടതി
മാധ്യമങ്ങൾക്ക് തടയില്ല , എന്നാൽ മാധ്യമ വിചാരണ അരുത് ; ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം അന്വേഷണ സംഘത്തിന് (SIT) കൈമാറാൻ ഹൈക്കോടതിയുടെ ഉത്തരവ്. റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്നും കോടതി നിർദേശം നൽകുകയുണ്ടായി. റിപ്പോർട്ട് വിശദമായി പഠിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കഴിയുമോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും അന്വേഷണ സംഘത്തോട് സൂചിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കർ നമ്പ്യാരും സി.എസ്. സുധയും ചേർന്ന രണ്ടം​ഗ ഡിവിഷൻ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്.

മാധ്യമങ്ങൾക്ക് തടയിടില്ലെന്നും എന്നാൽ അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ സമ്മർദ്ദം ചെലുത്തരുതെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾ മൈനോറിറ്റിയല്ല മെജോറിറ്റിയാണെന്നും കോടതി പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടായാൽ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കാം. എന്നാൽ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.

ALSO READ: ലൈംഗികാതിക്രമ കേസ്; സംവിധായകൻ വികെ പ്രകാശിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ വന്ന കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പകരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ എന്ത് ചെയ്യാൻ കഴിയുമെന്ന കാര്യം വിശദമായി പഠിച്ച് അറിയിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിലവിൽ നിർദേശം നൽകിയിരിക്കുന്നത്.
മാധ്യമ വിചാരണ അനുവദനീയമല്ലെന്നും കോടതി ഓർമിപ്പിച്ചു. റിപ്പോർട്ടിന്റെ ​രഹസ്യാത്മകത സൂക്ഷിക്കണമെന്നും അന്വേഷണ സംഘം വാർത്താസമ്മേളനങ്ങൾ വിളിക്കരുതെന്നും കോടതി പറയുകയുണ്ടായി.

Top