ദുരന്തഭൂമി വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്ത് കൂടെ…? കേന്ദ്രത്തോട് ഹൈകോടതി

ദുരന്തഭൂമിയുടെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ?. ആ ഭൂമി വീണ്ടെടുക്കേണ്ടതല്ലെ..

ദുരന്തഭൂമി വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്ത് കൂടെ…? കേന്ദ്രത്തോട് ഹൈകോടതി
ദുരന്തഭൂമി വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്ത് കൂടെ…? കേന്ദ്രത്തോട് ഹൈകോടതി

കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ചൂരൽമലയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ സഹായം സംബന്ധിച്ച കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

സംസ്ഥാന സർക്കാർ മാത്രം ശ്രമിച്ചാൽ പുനരധിവാസം പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കണമെന്നും കേരളം നേരത്തെ ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Also Read: ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുകയെ ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. ഇത് പുനരധിവാസ പ്രവർത്തനങ്ങളെ മോശമായ രീതിയിൽ ബാധിച്ചുവെന്ന് എ.ജി അറിയിച്ചു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തഭൂമിയുടെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ?. ആ ഭൂമി വീണ്ടെടുക്കേണ്ടതല്ലെയെന്നും അവിടെക്കായി എന്തെങ്കിലും ചെയ്തുകൂടെയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

Top