കൊച്ചി: വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 25 ശതമാനം പേരും ശബരിമലയില്‍ എത്തുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ദര്‍ശനത്തിന് വരുന്നില്ലെങ്കില്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്നുള്ള നിര്‍ദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദശിച്ചു. ശബരിമലയില്‍ കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
Also Read: ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി; പന്തം കൊളുത്തി പ്രതിഷേധം
പ്രായമായവര്‍, കുട്ടികള്‍, ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദര്‍ശനം നടത്തുന്നതിന് സഹായിക്കാന്‍ സന്നിധാനത്ത് അനുഭവസമ്പത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ മാസം 30ന് പുതിയ ബാച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതല ഏല്‍ക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.