റി​യാ​ദി​ൽ അ​തി​വേ​ഗ വാ​ഹ​ന ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ; ഒ​രേ​സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെയ്യാം

റി​യാ​ദി​ൽ അ​തി​വേ​ഗ വാ​ഹ​ന ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ; ഒ​രേ​സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെയ്യാം
റി​യാ​ദി​ൽ അ​തി​വേ​ഗ വാ​ഹ​ന ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ; ഒ​രേ​സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെയ്യാം

റി​യാ​ദ്​: റി​യാ​ദി​ലെ അ​ൽ ഖൈ​റ​വാ​ൻ ഡി​സ്​​ട്രി​ക്​​ടി​ൽ അ​തി​വേ​ഗ വാ​ഹ​ന ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ തു​റ​ന്നു. മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ ശൃം​ഖ​ല നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​രാ​യ ‘ഇ​വി​ക്യൂ’ എ​ന്ന ക​മ്പ​നി​യാ​ണ്​ പു​തി​യ സ്​​റ്റേ​ഷ​ൻ തു​റ​ന്ന​ത്. പു​തി​യ സ്​​റ്റേ​ഷ​ൻ ര​ണ്ട് ഹൈ-​സ്പീ​ഡ് ചാ​ർ​ജ​റു​ക​ളോ​ട്​ കൂ​ടി​യ​താ​ണ്.

ഒ​ന്ന് 300 കി​ലോ വാ​ട്ടും മ​റ്റൊ​ന്ന് 150 കി​ലോ വാ​ട്ടു​മാ​ണ്. ഓ​രോ​ന്നി​നും ഒ​രേ​സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യും. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​​ന്റെ കാ​ഴ്ച​പ്പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന വേ​ഗ​ത​യേ​റി​യ​തും കാ​ര്യ​ക്ഷ​മ​വു​മാ​യ ചാ​ർ​ജി​ങ്​ അ​നു​ഭ​വം ന​ൽ​കാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ത്ര ശേ​ഷി​യു​ള്ള ആ​ൽ​പി​ട്രോ​ണി​ക് ചാ​ർ​ജ​റു​ക​ളു​ള്ള മി​ഡി​ൽ ഈ​സ്​​റ്റി​ലെ ആ​ദ്യ സ്ഥ​ല​മാ​യാ​ണ്​​ ഖൈ​റ​വാ​നി​ലെ സ്​​റ്റേ​ഷ​ൻ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. വൈ​ദ്യു​ത വാ​ഹ​ന ചാ​ർ​ജി​ങ്​ മേ​ഖ​ല​യി​ൽ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ‘ഇ​വി​ക്യൂ’​​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

Top