CMDRF

ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണ് അപകടം

ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണ് അപകടം
ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണ് അപകടം

ബറേലി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ ദേഹത്തേക്ക് ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു. നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിക്കരിഞ്ഞ് ദമ്പതികളും ബൈക്കും. ഉത്തര്‍ പ്രദേശിലെ ബദൌനിലെ മുസാജ്ഹാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. വസീര്‍ഗഞ്ചിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്കാണ് അതിദാരുണാന്ത്യമുണ്ടായത്.

വേദ്പാല്‍ ഭാര്യ മീന ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. 110വി ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍ ആണ് ഇവരുടെ ദേഹത്തേക്ക് പൊട്ടിവീണത്. ദമ്പതികള്‍ക്കും ഇരുചക്രവാഹനത്തിനും തീ പിടിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുത ലൈനുമായി സമ്പര്‍ക്കത്തില്‍ വന്നതിന് തൊട്ട്പിന്നാലെ ബൈക്കില്‍ തീ പടരുകയായിരുന്നു. ഇതിനൊപ്പം വേദ്പാലും മീനയും രക്ഷപ്പെടാനാവാതെ കുടുങ്ങുകയായിരുന്നു. ദൂത്ഹരി ഗ്രാമത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഓടിക്കൂടിയ പ്രദേശവാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങള്‍ പാഴാവുകയായിരുന്നു.

സംഭവത്തില്‍ വൈദ്യുതി വകുപ്പിന്റെ പിഴവെന്നാണ് ദമ്പതികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അധികൃതര്‍ക്ക് സംഭവിച്ച വീഴ്ച മൂലമാണ് ദമ്പതികള്‍ക്ക് ജീവന്‍ നഷ്ടമായതെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായാണ് പവര്‍ കോര്‍പ്പറേഷന്‍ വിശദമാക്കുന്നത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് ദമ്പതികളുടെ മൃതദേഹവും ഇരുചക്രവാഹനവും.

Top