ബഹറൈച്ച് സംഘർഷത്തിൽ പ്രദേശത്ത് കനത്ത ജാ​ഗ്രത തുടരുന്നു

ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ വലിയ സംഘർഷം നടന്നത്.

ബഹറൈച്ച് സംഘർഷത്തിൽ പ്രദേശത്ത് കനത്ത ജാ​ഗ്രത തുടരുന്നു
ബഹറൈച്ച് സംഘർഷത്തിൽ പ്രദേശത്ത് കനത്ത ജാ​ഗ്രത തുടരുന്നു

ഭോപ്പാൽ: പ്രദേശത്തെ രണ്ടു വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ ബഹറൈച്ചിൽ കനത്ത ജാഗ്രത തുടരുന്നു. മുതിർന്ന നിലവിൽ പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ കുടുംബം യുപി പൊലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.

പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും, പോലീസ് വേണ്ടത്ര സുരക്ഷ നല്കിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. രാംഗോപാല്‍ മിശ്രയുടെ കുടുംബത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശിക്കും.

Also Read: ബാബ സിദ്ദിഖിയുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ വലിയ സംഘർഷം നടന്നത്. രാംഗോപാൽ മിശ്രയുടെ സംസ്കാരത്തിനു ശേഷം നടന്ന അക്രമത്തിൽ നിരവധി കടകളും ആശുപത്രിയും വാഹനങ്ങളും കത്തി നശിച്ചു.

Top