പൊതുവിദ്യാഭ്യാസത്തിന്റെ മികവിനായി സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.) നടപ്പാക്കുന്ന ലോകബാങ്ക് പദ്ധതിയായ സ്റ്റാർസിനുകീഴിൽ ഇതിനായി 10 കോടിരൂപ അനുവദിച്ചു. സർക്കാർ സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി.
ഹയർസെക്കൻഡറിയിൽ നാലുവിഷയങ്ങളിലും നിലവിൽ പ്രാക്ടിക്കൽ പരീക്ഷയുണ്ടെങ്കിലും പ്രായോഗികപഠനം സാധ്യമാവുന്നില്ല. ഇതു പരിഹരിക്കാനാണ് ‘സ്റ്റാർസ് ലാബ്’. ഗണിതം-69, മാധ്യമപഠനം-46, ഭൗമശാസ്ത്രം-33, മനഃശാസ്ത്രം-22 എന്നിങ്ങനെയാണ് സ്കൂളുകൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ലാബുകൾ. അതേസമയം ഓരോന്നിലും വേണ്ട സാങ്കേതിക ഉപകരണങ്ങൾ വാങ്ങാൻ പ്രത്യേകം തുക അനുവദിക്കും. മനഃശാസ്ത്രം-7.98 ലക്ഷം രൂപ, ഗണിതം-6.76 ലക്ഷം, മാധ്യമം-ആറുലക്ഷം, ഭൗമശാസ്ത്രം-2.92 ലക്ഷം എന്നിങ്ങനെയാണ് ഓരോ സ്കൂളിനും നിശ്ചയിച്ചിട്ടുള്ള തുക.
Also Read: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഒഴിവ്
ഇവ കൂടാതെ മാധ്യമപഠനത്തിനായി ക്യാമറകൾ, എഡിറ്റിങ് സംവിധാനം, വയർലെസ് മൈക്രോഫോൺ, ലാപ്‌ടോപ്പ്, ഹോം തിയേറ്റർ, മിനി തിയേറ്ററിനുള്ള പ്രൊജക്ടർ, സ്‌ക്രീൻ തുടങ്ങിയവ ലാബുകളിൽ വേണമെന്നാണ് നിർദേശം. ഭൗമപഠനലാബുകളിൽ ടെലിസ്കോപ്പ്, ബൈനോക്കുലർ, മൾട്ടിമീഡിയ പ്രൊജക്ടർ, ഡി.ടി.എസ്. ശബ്ദസംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാവും.
Also Read: ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് സുവർണ്ണാവസരം
കുട്ടികളുടെ ഓർമ്മ, ശ്രദ്ധ, ചിന്ത, വ്യക്തിത്വം, സർഗാത്മകത, അഭിരുചി തുടങ്ങിയ മനോവികാസങ്ങൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ മനഃശാസ്ത്രലാബുകളിൽ ഉണ്ടാവും. സമാനമായ ഉപകരണങ്ങൾ ഗണിതലാബുകളിലും ഉറപ്പാക്കും. അതിന്റെയൊപ്പം ലാബ് പ്രവർത്തനമനുസരിച്ച് പഠിപ്പിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും.