വിരാട് കോഹ്ലിക്ക് 21 കോടി; ഐപിഎല്ലില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന തുക

18 കോടി നല്‍കി മുംബൈ ഇന്ത്യന്‍സ് ജസ്പ്രീത് ബുംറയെ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനെ 16.35 കോടിക്കും ഹര്‍ദിക് പാണ്ട്യയെ 16.35 കോടിക്കും രോഹിത് ശര്‍മ്മയെ 16.30 കോടിക്കും നിലനിര്‍ത്തി.

വിരാട് കോഹ്ലിക്ക് 21 കോടി; ഐപിഎല്ലില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന തുക
വിരാട് കോഹ്ലിക്ക് 21 കോടി; ഐപിഎല്ലില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന തുക

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ താരമായത് സൂപ്പര്‍താരം വിരാട് കോഹ്ലി. കോഹ്ലിക്ക് നല്‍കിയത് 21 കോടി രൂപയാണ്. ഇതോടെ ഒരു ഇന്ത്യന്‍ താരം ഐപിഎല്ലില്‍ നേടുന്ന ഏറ്റവും വലിയ തുകയായി ഇത് മാറി. ഇതാദ്യമാണ് 20 കോടി രൂപക്ക് മുകളില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്നത്.

കോഹ്ലിക്ക് ശേഷം ഉയര്‍ന്ന തുക വരുന്ന മറ്റ് ഇന്ത്യന്‍ താരങ്ങളെ കൂടി നോക്കാം. 18 കോടി നല്‍കി മുംബൈ ഇന്ത്യന്‍സ് ജസ്പ്രീത് ബുംറയെ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനെ 16.35 കോടിക്കും ഹര്‍ദിക് പാണ്ട്യയെ 16.35 കോടിക്കും രോഹിത് ശര്‍മ്മയെ 16.30 കോടിക്കും നിലനിര്‍ത്തി. കഴിഞ്ഞ തവണ ക്യാപ്റ്റനായിരുന്ന റിതുരാജ് ഗെയ്ക്വാദിനെ 18 കോടിക്കാണ് ചെന്നൈ നിലനിര്‍ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് 16.5 കോടിക്ക് അക്സര്‍ പട്ടേലിനെയും ഗുജറാത്ത് ടൈറ്റന്‍സ് 16.5 കോടി ശുഭ്മാന്‍ ഗില്ലിനെയും നിലനിര്‍ത്തി. അതേസമയം 18 കോടി രൂപ നല്‍കിയാണ് സഞ്ജു സാംസണിനെയും യശസ്വി ജയ്സ്വാളിനെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്.

Also Read :വിമുക്തസൈനികര്‍ക്ക് വ്യവസായ സംരംഭം ആരംഭിക്കാന്‍ കുറഞ്ഞ പലിശക്ക് വായ്പാപദ്ധതിയുമായി കെഎഫ്സി

2017-2021 വരെ 17 കോടി രൂപയാണ് ആര്‍സിബി കോഹ്ലിക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളില്‍ കെഎല്‍ രാഹുലിന് ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സും 17 കോടി രൂപ നല്‍കിയിരുന്നു. കഴിഞ്ഞ സീസണില്‍ ആസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. പാറ്റ് കമ്മിന്‍സിനെ 20.5 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിരുന്നു താരങ്ങളുടെ വില 20 കോടി കടന്നത്. നിലവില്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച് ക്ലാസനാണ് -23 കോടി.

Top