മമത ബാനര്‍ജി സര്‍ക്കാരിന് കീഴില്‍ ഹിന്ദുക്കള്‍ രണ്ടാം തരക്കാര്‍; മോദി

മമത ബാനര്‍ജി സര്‍ക്കാരിന് കീഴില്‍ ഹിന്ദുക്കള്‍ രണ്ടാം തരക്കാര്‍; മോദി
മമത ബാനര്‍ജി സര്‍ക്കാരിന് കീഴില്‍ ഹിന്ദുക്കള്‍ രണ്ടാം തരക്കാര്‍; മോദി

കൊല്‍ക്കത്ത: മമതാ ബാനര്‍ജി സര്‍ക്കാരിന് കീഴില്‍ ഹിന്ദുക്കള്‍ രണ്ടാം തരം പൗരന്മാരായിപ്പോകുമെന്ന് മോദി. ബരാക്പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ മോദിയുടെ പരാമര്‍ശം. ആചാരങ്ങള്‍ പാലിക്കാന്‍ പോലും ബംഗാളില്‍ ഹിന്ദുക്കള്‍ക്ക് കഴിയില്ല.

രാമനവമി ആഘോഷിക്കുന്നതിനും വിലക്കാണ്. ജയ് ശ്രീറാം ഉച്ചരിക്കാന്‍ പോലും ഹിന്ദുക്കള്‍ക്ക് കഴിയാത്ത സ്ഥിതിയാണെന്നും മോദി ആരോപിച്ചു.
പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ പ്രീണനനയത്തിന് കീഴ്‌പ്പെട്ടെന്നും മോദി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ ഭാഗീരഥി നദിയിലെറിയണമെന്ന തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറിനുള്ളില്‍ ഹിന്ദുക്കളെ നദിയില്‍ മുക്കണമെന്നും അല്ലെങ്കില്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു ഒരു പൊതുപരിപാടിയിലെ ഹുമയൂണിന്റെ വിവാദ പരാമര്‍ശം.

Top