CMDRF

‘മനുഷ്യന്റെ യുദ്ധക്കൊതിയിൽ മരവിക്കുന്ന മനുഷ്യത്വം’

‘മനുഷ്യന്റെ യുദ്ധക്കൊതിയിൽ മരവിക്കുന്ന മനുഷ്യത്വം’
‘മനുഷ്യന്റെ യുദ്ധക്കൊതിയിൽ മരവിക്കുന്ന മനുഷ്യത്വം’

ർത്തി തീരാത്ത മനുഷ്യന്റെ യുദ്ധക്കൊതിയുടെ രക്തസാക്ഷിത്വമായി ഇന്നും മനുഷ്യമനസിനെ വേദനിപ്പിക്കുന്ന ഒരു ന​ഗരമുണ്ട് ഇപ്പോഴും. 1945 ഓഗസ്റ്റ് ആറിന് രാവിലെയോടെ ലോകം കണ്ട കാഴ്ച്ച ജപ്പാനിലെ ഹിരോഷിമ എന്ന പട്ടണം പടർന്നുപിടിച്ച പുകയിൽ വെന്തുരുകുന്നതാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ തകർക്കാൻ അമേരിക്ക നടത്തിയ രണ്ടാം ആണവ ബോംബാക്രമണത്തിൽ ഒന്നര ലക്ഷ​ത്തോളം മനുഷ്യർ നിമിഷ നേരംകൊണ്ട് ചാമ്പലായി. ഹിരോഷിമയുടെ നെഞ്ചിൽ എരിഞ്ഞ് കത്തിയ തീ അണയും മുമ്പെ ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും ബോംബ് വീണു. വർഷം 79 കഴിഞ്ഞിട്ടും തലമുറകൾ വിടാതെ ഇന്നും പിന്തുടരുന്ന ഈ ആണവ വികരണം അഞ്ച് ലക്ഷത്തിലേറെ പേരെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചുകൊണ്ടിരിക്കുന്നു.

സൂര്യനോളം വലുപ്പത്തിൽ പറന്നുയർന്ന ‘ലിറ്റിൽബോയ്’ എന്ന അണുബോംബിലെ തീജ്വാലകൾ 40,000 അടി ഉയരത്തിൽ വരെ ഹിരോഷിമയിൽ ഉയർന്നു പൊങ്ങി. 1,000 അടി ഉയരം വരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. മനസ്സിൽ മനുഷ്യത്വത്തിന്റെ കനലുള്ളവരാരും മറക്കാനിടയില്ലാത്ത പ്രയാണമാണ്​ ആഗസ്​റ്റ്​ ആറിനും ഒമ്പതിനും നടന്നത്. അണു ബോംബിന്റെ ഭീകരതയും , യുദ്ധത്തിലെ മരവിക്കുന്ന മനുഷ്യമനസുകളുടെ വ്യാപ്തിയും എത്രത്തോളമാണെന്ന് മാനവരാശിയെ ഓർമിപ്പിച്ച ദിനങ്ങൾ.

അമേരിക്കൻ നാവിക കേന്ദ്രമായ പോൾ ഹാർബർ ജപ്പാൻ ആക്രമിച്ചതിൽ കലിപൂണ്ട അമേരിക്ക പ്രതികാര ​ദാഹിയായി. ലോക ശക്തിയാകാൻ നടന്ന കിടമത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ജപ്പാന്റെ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ ചൊടിച്ച അമേരിക്ക തിരിച്ചടിയായാണ് ഹിരോഷിമയെയും നാ​ഗാസാക്കിയെയും ആണവാക്രമണത്താൽ നശിപ്പിച്ചത്. ബോംബ് വീണ നിമിഷം നിശ​ബ്ദമായ ആ ന​ഗരങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസിലായില്ല. പിന്നീട് ഉയർന്ന നിലവിളികൾ വർഷം ഇത്ര കഴിഞ്ഞിട്ടും മനുഷ്യ മനസിനെ ക്കൊണ്ടിരിക്കുകയാണ്. 37,000 ത്തോളം പേർക്ക്​ ആണവ വികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. അന്ന് ജീവൻ തിരിച്ച് കിട്ടിയവരുടെ പിൻമുറക്കാർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട്​ പിന്നീട്​ മരിച്ചു. ഇന്നും മരിച്ചുകൊ​ണ്ടേയിരിക്കുന്നു.. ഒരുപക്ഷെ ഇനിയും….

നാ​ഗാസാകിയെ വിഴുങ്ങിയ ‘ഫാറ്റ്മാൻ’ എന്ന അണുബോംബ് രാവിലെ 11.02. ‘ബോക്‌സ്‌കാര്‍‘ എന്ന ബോംബര്‍ വിമാനത്തിലെത്തി ന​ഗര മധ്യത്തിൽ പതിച്ചപ്പോൾ ഓർമയായത് 40,000 പേർ. സ്​ഫോടനത്തെ തുടർന്നുണ്ടായ മേഘപടലം സ്​ഫോടന കേന്ദ്രത്തിന്​ 18 കി.മീ. ഉയർന്നു. രണ്ടാം ലോകയുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ്​ നാഗസാക്കി.

രണ്ട് സ്ഫോടനങ്ങളിലും ജപ്പാനേറ്റ പ്രഹരം വളരെ വലുതായിരുന്നു. തിരിച്ചടിയിൽ വീണ ജപ്പാൻ ആഗസ്റ്റ് 15-ന് കീഴടങ്ങുന്നതായി അന്നത്തെ ചക്രവർത്തി ഹിരോഹിതോ പ്രഖ്യാപിക്കുകയായിരുന്നു. നാഗസാക്കിക്കു​ പകരം ജപ്പാനിലെ കൊകുര എന്ന പ്രദേശത്ത്​ അണുബോംബ്​ വർഷിക്കാനായിരുന്നു ആദ്യ തീരുമാനം​. എന്നാൽ, ആ ദിവസങ്ങളിൽ കൊകുരയേക്കാൾ തെളിഞ്ഞ കാലാവസ്​ഥ നാഗസാക്കിയിലായിരുന്നു. അമേരിക്ക തൊടുത്തുവിട്ട ബോംബ് വീണത് അന്നത്തെ ജനതക്ക് മേൽ മാത്രമല്ലായിരുന്നു. ഇന്നും നാളെയും ഒക്കെ അതിന്റെ വിങ്ങൽ ആ ന​ഗരത്തെ വേട്ടയാടിക്കൊണ്ടേയിരിക്കും.

REPORT: ANURANJANA KRISHNA

Top