ബംഗളൂരു ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസീലൻഡ്. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. 36 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ കിവീസ് ചരിത്ര വിജയം കുറിച്ചത്. ഇന്ത്യ മുന്നോട്ട് വെച്ച 107 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു. 2004 ൽ ഓസീസിനെതിരെ രാഹുൽ ദ്രാവിഡിന്റെ നായകത്വത്തിൻ കീഴിൽ ഇന്ത്യ പുറത്തെടുത്ത പോരാട്ട വീര്യം 2024ൽ ന്യൂസീലൻഡിനെതിരെ ആവർത്തിക്കാൻ രോഹിത് ശർമ്മയ്ക്കും സംഘത്തിനുമായില്ല.
വിൽ യങ്ങും(45) രചിൻ രവീന്ദ്രയുമാണ്(39) ന്യൂസീലൻഡിന് വിജയം നേടി കൊടുത്തത്. നേരത്തെ ആദ്യ ഓവറുകളിൽ തന്നെ രണ്ട് വിക്കറ്റുകളെടുത്ത് ബുംറ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ മോഹങ്ങൾ അസ്ഥാനത്തായി. ടോം ലാതത്തിന്റെയും കോൺവേയുടെയും വിക്കറ്റുകളാണ് ബുംറ നേടിയത്.അതേസമയം, പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം 24 ന് മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.