CMDRF

14 വർഷത്തിന് ശേഷം ഹിറ്റ് കോമ്പോ; പ്രിയദർശൻ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു

ഭൂത് ബംഗ്ല എന്നാണ് ചിത്രത്തിൻറെ പേര്

14 വർഷത്തിന് ശേഷം ഹിറ്റ് കോമ്പോ; പ്രിയദർശൻ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു
14 വർഷത്തിന് ശേഷം ഹിറ്റ് കോമ്പോ; പ്രിയദർശൻ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് കോമ്പിനേഷൻ ആയിരുന്ന പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്നു. ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ റിപ്പോർട്ടുകൾ നേരത്തെ എത്തിയിരുന്നു. അക്ഷയ് കുമാറിൻറെ പിറന്നാൾ ദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും. അതുപോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

മോഷൻ പോസ്റ്ററിനൊപ്പമാണ് പേര് സഹിതം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂത് ബംഗ്ല എന്നാണ് ചിത്രത്തിൻറെ പേര്. ഹൊറർ കോമഡി ഗണത്തിൽ പെടുന്ന ചിത്രമാണ് ഇത്. അക്ഷയ് കുമാർ, ശോഭ കപൂർ, ഏക്ത കപൂർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. 2025 ൽ പ്രദർശനത്തിനെത്തും. രാത്രി ഒരു പഴയ ബംഗ്ലാവിന് മുന്നിൽ നിൽക്കുന്ന അക്ഷയ് കുമാർ കഥാപാത്രമാണ് മോഷൻ പോസ്റ്ററിൽ ഉള്ളത്. കോട്ട് ധരിച്ച് നിൽക്കുന്ന അക്ഷയ്‍യുടെ കൈയിൽ ഒരു പാൽ പാത്രമുണ്ട്. തോളിൽ ഒരു കരിമ്പൂച്ചയും.

Also Read:‘കാന്ത’ ചിത്രീകരണം ആരംഭിച്ചു

ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ചിത്രം ഈ ഡിസംബറിൽ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോർട്ടുകൾ. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കിയാര അദ്വാനി, അലിയ ഭട്ട് തുടങ്ങിയവർ അക്ഷയ് കുമാറിനൊപ്പം എത്തിയേക്കാമെന്നും. 2010 ൽ പുറത്തിറങ്ങിയ ഖട്ട മീഠയാണ് പ്രിയദർശനും അക്ഷയ് കുമാറും ചേർന്ന് അവസാനം പുറത്തിറക്കിയ ചിത്രം. അതേസമയം തുടർ പരാജയങ്ങളുടെ ക്ഷീണത്തിലാണ് അക്ഷയ് കുമാർ. ഹിറ്റ് കോമ്പോ ആയിരുന്ന പ്രിയദർശനൊപ്പം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

Also Read:ആലിയ ഭട്ട് ചിത്രം ‘ജിഗ്‌റ’ ടീസർ പുറത്തിറങ്ങി

എംടിയുടെ രചനകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സിരീസിൽ രണ്ട് ചിത്രങ്ങളാണ് പ്രിയദർശൻറേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. മോഹൻലാൽ നായകനായ ഓളവും തീരവും ബിജു മേനോൻ നായകനായ ശിലാ ലിഖിതങ്ങളുമാണ് പ്രിയൻ സംവിധാനം ചെയ്തത്.

Top