മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രഭു ദേവയും കജോളും ഒന്നിക്കുന്നു. ‘മിന്‍സാര കനവ്’ എന്ന ചിത്രത്തിലെ ഇരുവരുടെയും ജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചരണ്‍ തേജ് ഉപ്പലപതിയുടെ ആദ്യ സംവിധാന സംരഭത്തിലാണ് പ്രഭു ദേവയും കജോളും ഒന്നിക്കുന്നത്. നിരവധി സിനിമ പ്രേമികളാണ് പ്രഭു ദേവയും കജോളും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നത് എന്നും സ്‌ക്രീനില്‍ ഇവരെ തിരികെ കൊണ്ടുവരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സംവിധായകന്‍ ചരണ്‍ പറഞ്ഞു. മിന്‍സാര കനവ് തെലുങ്കിലും റിമേക്ക് ചെയ്ത സിനിമയാണ്. ചിത്രത്തിലെ ‘വെണ്ണിലവെ വെണ്ണിലവെ’ എന്ന ഗാനത്തിന് തന്നെ ഒരു വലിയ ഫാന്‍സ് ഇപ്പോഴുമുണ്ട്. മാത്രമല്ല കജോളിന്റെ വലിയ ആരാധകരനാണ് ഞാന്‍. അവരുടെ ‘കുഛ് കുഛ് ഹോത്ത ഹെ’, ‘ദില്‍വലെ ദുല്‍ഹനിയ ലേ ജായേംഗെ’ തുടങ്ങിയ സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്, അദ്ദേഹം വ്യക്കമാക്കി.
പ്രഭു ദേവ ഇന്ത്യയുടെ മൈക്കിള്‍ ജാക്‌സന്‍ ആണെന്നും അദ്ദേഹത്തിന്റെ ഡാന്‍സ് കണ്ട് വളര്‍ന്നയാളാണ് താനെന്നും സംവിധയാകന്‍ കൂട്ടിച്ചേര്‍ത്തു. പാന്‍ ഇന്ത്യന്‍ സിനിമയായാണ് ആലോചിക്കുന്നത്. ചിത്രത്തില്‍ നസീറുദ്ദീന്‍ ഷാ, സംയുക്ത മേനോന്‍, അദിത്യ സീല്‍, ജിഷു സെംഗുപ്ത, കാന്‍ താരം ഛായ കദം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
‘എന്റെ സിനിമകള്‍ ജീവിതത്തേക്കാള്‍ വലുതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് വിവിധ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവന്നത്, ഇത് സിനിമയെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സഹായിക്കും. എനിക്ക് സിനിമയില്‍ നിന്നുള്ള അനുഭവം ഉണ്ടെങ്കിലും ഇത് എന്റെ അരങ്ങേറ്റ ചിത്രമാണ്, ഈ സിനിമ അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം, ബോളിവുഡിലെ പ്രവര്‍ത്തന രീതി തികച്ചും വ്യത്യസ്തമാണ്, ബോളിവുഡ് ഇപ്പോള്‍ മികച്ച തിരക്കഥകള്‍ തിരയുകയും ചെയ്യുന്ന സമയമാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ഒരു ഗ്ലിംപ്‌സ് വീഡിയോ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. ഉയര്‍ന്ന ഒക്ടേന്‍ വിഷ്വലുകള്‍ ഉപയോഗിച്ചുള്ള ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കും ഈ സിനിമ,’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.