CMDRF

ബെംഗളുരുവില്‍ ഹിച്ച്‌ഹൈക്കര്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളുരുവില്‍ ഹിച്ച്‌ഹൈക്കര്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം
ബെംഗളുരുവില്‍ ഹിച്ച്‌ഹൈക്കര്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളുരുവിലെ ഹൊസൂര്‍ റോഡില്‍ ഹിച്ച്ഹൈക്കര്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്ന് പുലര്‍ച്ചെ 1:30ന് ആയിരുന്നു സംഭവം. യാത്രക്കായി സഹായം തേടിയ യുവതിയെ അജ്ഞാതന്‍ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. സുഹൃത്തുക്കളെത്തിയാണ് യുവതിയെ രക്ഷിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി.ആരോഗ്യനില തൃപ്തികരമാണെന്ന് എച്ച്എസ്ആറിലെ ഔട്ട് പൊലീസ് അറിയിച്ചു. പ്രതിക്കായി റോഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. അഞ്ചംഗ സംഘമായാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ രാമന്‍ ഗുപ്ത അറിയിച്ചു..

സിറ്റി കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിനിരയായത്. കൊരമമംഗലയില്‍ സുഹൃത്തുക്കളോടൊപ്പമുള്ള ഒത്തുച്ചേരലിന് ശേഷം ഹെബ്ബഗൊഡിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് യുവതിക്ക് നേരെ അക്രമം നടന്നത്. സംഭവത്തില്‍ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെണ്ടെന്ന് രാമന്‍ ഗുപ്ത പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും യുവതിയോടും ബന്ധുക്കളോടും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

Top