കൊച്ചി: എച്ച്.ഐ.വി ബാധിതയായ 21കാരിയെ മർദിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിത്.
മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശികളായ ബിൻസി സുരേഷ്, സാലി തങ്കച്ചൻ, എറണാകുളം സ്വദേശികളായ രാജേഷ്, ബിന്ദു കുര്യൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയെ പ്രതികൾ നടത്തുന്ന കെയർ ഹോമിലെ ജനാലയിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.