CMDRF

കനത്ത മഴയിൽ ഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയിൽ ഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴയിൽ ഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ അകപ്പെട്ട് രണ്ടുമരണം. ഡൽഹിയിലെ ഗാസിപൂരിലാണ് സംഭവം. 22 കാരിയായ സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്. മഴയെ തുടർന്ന് റോഡുകളിലടക്കം വെള്ളം കയറി ​ഗതാ​ഗതം തടസ്സപ്പെടുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തു. ന​ഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ മന്ത്രി അതിഷി അവധി പ്രഖ്യാപിച്ചു.

അതേസമയം, കനത്ത മഴയെ തുടർന്ന് ഡൽഹിൽ ​ഗതാ​ഗതക്കുരുക്ക് കൂടുകയാണ്, അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നു സർക്കാർ വ്യക്തമാക്കി.

വിമാന സർവീസുകളെയും മഴ ബാധിച്ചു. മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നതെന്ന് വിവിധ എയർലൈനുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡൽഹി ഗവർണർ വിനയ് സക്സേന നിർദേശം നൽകി. കഴിഞ്ഞ ദിവസം ഡൽഹിയിൽ സിവില്‍ സര്‍വീസ് കോച്ചിങ്‌ കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാർഥികൾ മരിച്ചിരുന്നു.

Top