മലപ്പുറം: നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധി നൽകും.
Also Read: ഡോ.വന്ദന ദാസ് കൊലപാതകം; പ്രതിയുടെ മാനസികനില പരിശോധിക്കണം
വരുന്ന 13നാണ് വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഈ മാസം 20ലേക്ക് മാറ്റി. വയനാട് മണ്ഡലത്തിൽ ജനവിധി തേടുന്ന 16ൽ 11 പേരും ഇതര സംസ്ഥാനക്കാരാണ്. വയനാട് മണ്ഡല പരിധിയിൽ നിന്നുള്ള ഏക സ്ഥാനാര്‍ഥി ആര്. രാജന് മാത്രമാണ്.