ന്യൂയോർക്: ഇലക്ഷൻ പ്രചരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് നടത്തിയ റാലിയിൽ യു.എസ് ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫ് നടത്തിയ വംശീയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഹോളിവുഡ് നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ്.
ALSO READ: കനത്ത വ്യോമാക്രമണവുമായി ഹിസ്ബുള്ള; ഇസ്രയേലിൽ 7 പേർ കൊല്ലപ്പെട്ടു
‘അന്ന് പ്യൂർട്ടോറിക്കക്കാർ മാത്രമല്ല, ഈ രാജ്യത്തെ എല്ലാ ലാറ്റിനോകളും വ്രണപ്പെട്ടു. ആ പ്രസ്താവന മനുഷ്യത്വ രഹിതവും അമാന്യവുമായിരുന്നു. താൻ പ്യൂർട്ടോറിക്കൻ ആണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ജെന്നിഫർ താൻ ഇവിടെയാണ് ജനിച്ചത്, തങ്ങൾ അമേരിക്കക്കാരാണ് എന്നും പറയുകയുണ്ടായി.
ചൈൽഡ് ടാക്സ് ക്രെഡിറ്റും മധ്യവർഗ നികുതി വെട്ടിക്കുറവും ഉൾപ്പെടെ കമല ഹാരിസ് മുന്നോട്ടുവെച്ച ചില നയങ്ങൾ നടി വിശദീകരിക്കുകയും ചെയ്തു.