രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ഹോളിവുഡ് നടി കാമറൂണ്‍ ഡയസും പങ്കാളിയും ഗിറ്റാറിസ്റ്റുമായ ബെഞ്ചമിന്‍ മാഡെനും. കാര്‍ദിനല്‍ മാഡെന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബെഞ്ചമിന്‍ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
മകന്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം കൊണ്ടുവന്നുവെന്നും കുഞ്ഞുങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും പരിഗണിച്ച് മകന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നില്ലെന്നും ബെഞ്ചമിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. 51-കാരിയായ കാമറൂണും 45-കാരനായ ബെഞ്ചമിനും 2015 ജനുവരിയിലാണ് വിവാഹിതരായത്. 2019 ഡിസംബര്‍ 30-ന് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. റെഡിക്സ് എന്നാണ് മകളുടെ പേര്.