കഴക്കൂട്ടത്ത് വീട്ടില്‍ അതിക്രമിച്ചുകയറി പീഡനശ്രമം; കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍

വീട്ടില്‍ മറ്റാരുമില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്

കഴക്കൂട്ടത്ത് വീട്ടില്‍ അതിക്രമിച്ചുകയറി പീഡനശ്രമം; കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍
കഴക്കൂട്ടത്ത് വീട്ടില്‍ അതിക്രമിച്ചുകയറി പീഡനശ്രമം; കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കഴക്കൂട്ടം മം​ഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. വീടിന്റെ സമീപത്ത് ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മം​ഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read: നവജാത ശിശുവിനെ കൊന്നു; വിദ്യാർഥിനിക്ക് 17 വര്‍ഷം തടവ്

പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്. അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് പെൺക്കുട്ടി.

വീട്ടില്‍ മറ്റാരുമില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്. അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്പും ഈ വീടിന്റെ പരിസരത്ത് എത്തിയിട്ടുള്ളതായാണ് വിവരം. വീട്ടില്‍ ആരും ഇല്ലാതാകുന്ന സമയം നേരത്തേ നോക്കിവെച്ച ശേഷമാണ് അക്രമികള്‍ വീട്ടിലെത്തിയത്.

Top