എരിവുള്ളതും വറുത്തതുമായ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഗ്യാസ്, അസിഡിറ്റി, വയറിളക്കം തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം, അതില്‍ നിന്ന് ഉടനടി ആശ്വാസം ലഭിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ . ഇഞ്ചിയില്‍ ജിഞ്ചറോള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി സുഖപ്പെടുത്തുകയും ചെയ്യുന്നു. വയറിന് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചി ചേര്‍ത്ത് കുടിക്കുക. ജീരകം ദഹനം മെച്ചപ്പെടുത്തുന്നു. ഇതിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അസിഡിറ്റിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അസിഡിറ്റി ഉണ്ടെങ്കില്‍, ഒരു ടീസ്പൂണ്‍ ജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ത്തിയ ശേഷം ഈ വെള്ളം കുടിക്കുക. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന പ്രോബയോട്ടിക്‌സ് തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് തൈര് കഴിക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. തുളസി അസിഡിറ്റി ഇല്ലാതാക്കുന്നു. തുളസിയില ചവയ്ക്കുകയോ വെള്ളത്തില്‍ തിളപ്പിച്ച ശേഷം ചായ കുടിക്കുകയോ ചെയ്യുന്നത് ദഹനപ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കും.