പേന്‍ ശല്യം അകറ്റാന്‍ നാടന്‍ പരിഹാരങ്ങള്‍

പേന്‍ ശല്യം അകറ്റാന്‍ നാടന്‍ പരിഹാരങ്ങള്‍
പേന്‍ ശല്യം അകറ്റാന്‍ നാടന്‍ പരിഹാരങ്ങള്‍

പേന്‍ ശല്യം എങ്ങനെ ഇല്ലാതാക്കും? പേന്‍, തലയിലെ അസഹനീയമായ ചൊറിച്ചില്‍ എന്നിവയൊക്കെ പല ആളുകളും നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇവയില്‍ നിന്ന് മോചനം കിട്ടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ് ഇത്. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയില്‍ പേന്‍ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടെന്ന് പടരാം. തലയോട്ടിയില്‍ നിന്ന് രക്തമൂറ്റി കുടിക്കുന്നതാണ് പേനുകളുടെ പ്രധാന ആഹാരം. അതുകൊണ്ട് ഇതൊരു നിസ്സാര പ്രശ്‌നമായി കാണരുത്. പേന്‍ ശല്യം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പേന്‍ അകറ്റാനുള്ള വീട്ടുവൈദ്യങ്ങളുടെ പട്ടികയില്‍ വേപ്പെണ്ണ ഒന്നാം സ്ഥാനത്താണ്. അല്പം വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചര്‍മ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂര്‍ എങ്കിലും ഈ എണ്ണ മുടിയില്‍ തുടരാന്‍ അനുവദിക്കുക. ഇനി ഒരു പേന്‍ ചീപ്പ് ഉപയോഗിച്ച് മുടിയുടെ ഒരു ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കാം. പേന്‍ പ്രശ്‌നം പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യുക.

പേന്‍ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകള്‍ ബേബി ഓയിലിന് ഉണ്ട് എന്ന കാര്യം അറിയാമോ? ഇത് ഉപയോഗിക്കാനുള്ള ഏറ്റവും സിംപിള്‍ ആയ മാര്‍ഗ്ഗം ബേബി ഓയില്‍ തലയില്‍ പുരട്ടി ഒരു രാത്രി മുഴുവന്‍ വെയ്ക്കുക എന്നതാണ്. രാവിലെ മുടി നന്നായി ചീകുക. പേനുകളെ ഇങ്ങനെ നീക്കം ചെയ്യാന്‍ സാധിക്കും. അതിന് ശേഷം വേപ്പ് അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ അടിസ്ഥാനമാക്കിയുള്ള ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടര്‍ച്ചയായി ചെയ്യുന്നത് പേന്‍ ശല്യം അകറ്റാന്‍ സഹായിക്കും. അടുത്ത മാര്‍ഗമാണ് കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. ആന്റിമൈക്രോബയല്‍ സവിശേഷതകള്‍ക്ക് പേരുകേട്ട ടീ ട്രീ ഓയില്‍, തലയിലെ പേന്‍ ശല്യം തടയുന്നതിനുള്ള തെളിയിക്കപ്പെട്ട പരിഹാരമാണ്. ഇത് ഉപയോഗിക്കാനായി നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയില്‍ കുറച്ച് വെളിച്ചെണ്ണയുടെ ചേര്‍ത്ത് കലര്‍ത്തുക. ഇത് ശിരോചര്‍മ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ വെച്ച ശേഷം മുടി നന്നായി ചീകുക. ടീ ട്രീ ഓയിലില്‍ ടെര്‍പിനിയോള്‍, മൈര്‍സീന്‍, സിനിയോള്‍, ലിനാലൂള്‍, പിനെന്‍ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ ഒരു കലവറയാണ്, ഇത് പേന്‍ ബാധയെ ചെറുക്കുന്നതിനും ശിരോചര്‍മ്മത്തിലെ വീക്കം, ചുവന്ന പാടുകള്‍ എന്നിവ കുറയ്ക്കുന്നതിനും ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നല്‍കുന്നു.

വെളിച്ചെണ്ണയില്‍ അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചൊറിച്ചിലും വരള്‍ച്ചയും ശമിപ്പിച്ച്, ശിരോചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം പകരുന്നു. നമ്മുടെ മിക്ക ഭക്ഷണത്തിലെയും സ്ഥിര സാന്നിധ്യമാണ് വെളുത്തുള്ളി. പേന്‍ ശല്യം അകറ്റാന്‍ വെളുത്തുള്ളി സഹായിക്കുമെന്ന കാര്യം അറിയാമോ? വെളുത്തുള്ളിയുടെ ഏതാനും അല്ലികള്‍ ചതച്ച് നാരങ്ങാ നീരുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകാം. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം. വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു, അതേസമയം അലിസിന്‍, സള്‍ഫര്‍ സംയുക്തങ്ങള്‍ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഈരുകളെ, പുറന്തള്ളാന്‍ സഹായിക്കുന്നു. ശിരോചര്‍മ്മത്തില്‍ അധിക എണ്ണ, സെബം തുടങ്ങിയവ അടിഞ്ഞുകൂടുന്നത് തടയാന്‍ നാരങ്ങാനീര് സഹായിക്കുന്നു. കൂടാതെ നീളമുള്ളതും ശക്തവും പട്ടുപോലെ മനോഹരവുമായ മുടിക്കായി, മുടി ഇഴകളില്‍ ആവശ്യമായ പിഎച്ച് നില നിലനിര്‍ത്താനും സഹായിക്കുന്നു.

Top