ചര്‍മ്മ സംരക്ഷണത്തിന് പൊടിക്കൈകള്‍

ചര്‍മ്മ സംരക്ഷണത്തിന് പൊടിക്കൈകള്‍
ചര്‍മ്മ സംരക്ഷണത്തിന് പൊടിക്കൈകള്‍

ര്‍മ്മത്തിന് ആവശ്യമായ തിളക്കവും ഭംഗിയും നല്‍കാന്‍ വീട്ടില്‍ തന്നെ പരിഹാര മാര്‍ഗങ്ങളുണ്ട്. വീട്ടിലെ അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകള്‍ മാത്രം മതി ചര്‍മ്മത്തിന്റെ നിറവും ഭംഗിയും വീണ്ടെടുക്കാന്‍. സ്വാഭാവികമായ നിറം വര്‍ധിപ്പിക്കാന്‍ എപ്പോഴും പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ വഴികളാണ് നല്ലത്. ചര്‍മ്മത്തിന്റെ നിറ വ്യത്യാസവും കരിവാളിപ്പുമൊക്കെ മാറ്റി തിളക്കം കൂട്ടാന്‍ വെറും രണ്ട് സ്‌റ്റൈപ്പിലൂടെ സാധിക്കും. എല്ലാ വീടുകളിലെയും അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് അരിപ്പൊടി. ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണ് അരിപ്പൊടി. ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ പുറന്തള്ളി പുനരുജ്ജീവിപ്പിക്കാന്‍ അരിപ്പൊടിയ്ക്ക് കഴിയും. പ്രകൃതിദത്തമായ സ്‌ക്രബ് കൂടിയാണ് അരിപ്പൊടി,അതുകൊണ്ടുതന്നെ ഒരു എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കാന്‍ അരിപ്പൊടിയ്ക്ക് കഴിയും. ചര്‍മ്മത്തെ മിനുസമുള്ളതും തിളക്കമുള്ളതുമാക്കാന്‍ അരിപ്പൊടി സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മകാര്‍ക്ക് ഏറെ നല്ലതാണ് അരിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് മാസ്‌ക്കുകള്‍. അതുപോലെതന്നെ ചര്‍മ്മകാന്തിക്ക് ഏറെ പ്രധാനമാണ് വൈറ്റമിന്‍ ഇ. ചര്‍മ്മത്തിലെ സ്വാഭാവിക മോയ്ചറൈസര്‍ നിലനിര്‍ത്താന്‍ വൈറ്റമിന്‍ ഇ സഹായിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനും വളരെ നല്ലതാണ്. ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും, ചര്‍മ്മത്തിലെ നേര്‍ത്ത വരകളും, ചുളിവുകളും, ഹൈപ്പര്‍പിഗ്മെന്റേഷനും, കറുത്ത പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ ഇ.

നല്ലൊരു ടോണറായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ് റോസ്വാട്ടര്‍. ഇത് ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിന് നല്ലൊരു മോയ്ചറൈസറായി പ്രവര്‍ത്തിക്കാന്‍ റോസ് വാട്ടറിന് കഴിയും. മാത്രമല്ല ആന്റി ഏജിംഗ് ഗുണങ്ങള്‍ റോസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ് ഗുണങ്ങളും കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള കഴിവും റോസ് വാട്ടറിനുണ്ട്. മാത്രമല്ല സുഷിരങ്ങളെ തുറന്ന് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും സഹായിക്കും. മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിന് തിളക്കം നല്‍കി മോയ്ചറൈസ് ചെയ്യാനും കറ്റാര്‍വാഴ ഏറെ സഹായിക്കും. ഇവയില്‍ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുഖക്കുരു, കറുത്ത പാടുകള്‍, കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ് നിറം എന്നിവ മാറ്റാന്‍ ഇത് ഉപയോഗിക്കാം. പ്രകൃതിദത്തമായ രീതിയില്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാനും കറ്റാര്‍വാഴ ഏറെ സഹായിക്കും.

Top