CMDRF

വിപണിയില്‍ ഹോണ്ട ആക്ടീവയുടെ തേരോട്ടം

വിപണിയില്‍ ഹോണ്ട ആക്ടീവയുടെ തേരോട്ടം
വിപണിയില്‍ ഹോണ്ട ആക്ടീവയുടെ തേരോട്ടം

നിങ്ങള്‍ പുതിയ സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, ഹോണ്ടയുടെ സ്‌കൂട്ടറുകള്‍ പരിഗണിക്കാതെ പോകുന്നവര്‍ കുറവാണ്. പലരുടെയും പ്രിയപ്പെട്ട സ്‌കൂട്ടറാണിത്. 2024 ജൂണിലെ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കണക്കുകളും ഇത് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസത്തെ ആക്ടിവയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കുകള്‍ ജാപ്പനീസ് ഇരുചക്രവാഹന കമ്പനിയായ ഹോണ്ട അടുത്തിടെ പുറത്തുവിട്ടിരുന്നു. കമ്പനിയുടെ കണക്കനുസരിച്ച്, 2024 ജൂണില്‍ മൊത്തം 2,33,376 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു പോയിട്ടുണ്ട്.

ഇന്ത്യയിലെ ബൈക്കുകളെക്കുറിച്ച് പറയുമ്പോള്‍, ഹീറോ സ്പ്ലെന്‍ഡര്‍, ഹോണ്ട ഷൈന്‍, ബജാജ് പള്‍സര്‍ തുടങ്ങിയ ബൈക്കുകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. അതേസമയം ടിവിഎസ് ജൂപ്പിറ്റര്‍ പോലുള്ള കരുത്തുറ്റ സ്‌കൂട്ടറുകളോടാണ് ആക്ടിവ നേരിട്ട് മത്സരിക്കുന്നത്. എന്നാല്‍ ജൂണില്‍ ഹീറോ സ്പ്ലെന്‍ഡര്‍ ഒഴികെ മറ്റെല്ലാ സ്‌കൂട്ടറുകളും ബൈക്കുകളും പിന്തള്ളുന്ന തരത്തില്‍ ഹോണ്ട ആക്ടിവ വന്‍ മുന്നേറ്റം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ആക്ടിവയുടെ വില്‍പ്പന കൂടുതലായിരുന്നു.

2023 ജൂണില്‍ 1,30,830 യൂണിറ്റ് ആക്ടിവ മാത്രമാണ് വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ ജൂണില്‍ 2,33,376 യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഇത്തവണ ആക്ടിവയുടെ വില്‍പ്പനയില്‍ 78.38 ശതമാനം വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതുമൂലം ജൂണില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള രണ്ടാമത്തെ ഇരുചക്രവാഹനമായി ഹോണ്ട ആക്ടിവ മാറി. ഈ സ്‌കൂട്ടര്‍ ഹീറോ സ്പ്ലെന്‍ഡറിനെ പിന്നിലാക്കി. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനമാണ് സ്പ്ലെന്‍ഡര്‍.

100 സിസി, 125 സിസി എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഹോണ്ട ലഭ്യമാണ്. ആക്ടിവയുടെ 110 സിസി മോഡലിന്റെ വില 76,684 രൂപ മുതല്‍ 82,684 രൂപ വരെയാണ്. അതേസമയം, ആക്ടിവ 125 സിസി പതിപ്പിന്റെ എക്സ്-ഷോറൂം വില 80,256 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം അതിന്റെ ടോപ്പ് വേരിയന്റിന്റെ എക്സ്-ഷോറൂം വില 89,429 രൂപയാണ്.

ആറ് കളര്‍ വേരിയന്റിലാണ് ഹോണ്ട ആക്ടിവ 110 സിസി മോഡല്‍ എത്തുന്നത്. ഡീസെന്റ് ബ്ലൂ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ പ്രെഷ്യസ് വൈറ്റ്, റിബല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് കളര്‍ ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഹോണ്ട ആക്ടിവ 125 സിസി സ്‌കൂട്ടറില്‍ അഞ്ച് കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. റിബല്‍ റെഡ് മെറ്റാലിക്, ഹെവി മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, സലൂണ്‍ സില്‍വര്‍ മെറ്റാലിക് കളര്‍ ഓപ്ഷനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Top