ന്യൂഡല്‍ഹി: ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതിയ അമേസ് അടുത്ത മാസം നാലിന് വിപണിയിലെത്തും. സിറ്റിയുടെ നിലവിലെ പതിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമേസിന്റെ ഡിസൈന്‍ . സിറ്റിയുടെ നിലവിലെ പതിപ്പിന് സമാനമായ രൂപകല്‍പ്പനയാണ് 2024 അമേസിനുള്ളത്.
ഇരുവശത്തും മിനുസമാര്‍ന്ന എല്‍ഇഡി ഹെഡ്ലാമ്പുകള്‍ക്കൊപ്പം മുന്‍വശത്ത് ഏതാണ്ട് നിവര്‍ന്നുനില്‍ക്കുന്ന ഷഡ്ഭുജ ഗ്രില്ലാണ് കാറിനുള്ളത്. പുതിയ അമേസിന്റെ പിന്‍ഭാഗം സിറ്റിയുമായി ഏതാണ്ട് സമാനമാണ്. ടെയില്‍ലൈറ്റുകള്‍ക്ക് എസ് ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റ് സിഗ്‌നേച്ചര്‍ ഉണ്ട്.
Also Read: സെലിയോ ഇ ബൈക്ക്‌സ് പുതിയ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ X-MEN 2.0 വിപണിയില്‍ അവതരിപ്പിച്ചു
ഹോണ്ട അമേസിന് 4 മീറ്ററില്‍ താഴെ നീളമുണ്ടാകും. 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുക. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. ഇന്റീരിയറിന്റെ രൂപകല്പനയും ലേഔട്ടും ഹോണ്ട എലിവേറ്റിലേതിന് സമാനമാണ്.
മധ്യഭാഗത്ത് ഫ്രീ-സ്റ്റാന്‍ഡിങ് ടച്ച്സ്‌ക്രീന്‍, ചതുരാകൃതിയിലുള്ള എയര്‍കണ്ടീഷണര്‍ വെന്റുകള്‍, കോംപാക്റ്റ് ക്ലൈമറ്റ് കണ്‍ട്രോള്‍ മൊഡ്യൂള്‍, 3-സ്പോക്ക് സ്റ്റിയറിങ് വീല്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.