CMDRF

ഹോണ്ട സിറ്റിയെയും വെർണയെയും പിന്നിലാക്കി മാരുതിയും ടൊയോട്ടയും

ഹോണ്ട സിറ്റിയെയും വെർണയെയും പിന്നിലാക്കി മാരുതിയും ടൊയോട്ടയും
ഹോണ്ട സിറ്റിയെയും വെർണയെയും പിന്നിലാക്കി മാരുതിയും ടൊയോട്ടയും

ടൊയോട്ടയുടെയും മാരുതി സുസുക്കിയുടെയും പങ്കാളിത്തമാണ് ടൊയോട്ട ബെൽറ്റയെ ഇന്ത്യൻ വിപണിയിലെത്തിച്ചത് റീബാഡ്ജ്‌ ചെയ്ത മാരുതി സുസുക്കി സിയാസ് ,ബെൽറ്റാ ടൊയോട്ടയുടെ ബാഡ്‌ജും വിശ്വസ്തതയുമുള്ള സ്റ്റൈലിഷ് ഫീച്ചർ പായ്ക്ക് ചെയ്ത സെഡാൻ വാഗ്ദാനം ചെയ്യുന്നു .ബെൽറ്റയുടെ സ്റ്റൈലിംഗ് സുസുക്കിയുടെ സിയാസിനോട് സമാനമാണ് അതിന്റെ ഇന്റീരിയർ ഫീച്ചേഴ്സും . സുരക്ഷയിൽ ഡ്യൂവൽ ഫ്രണ്ട് എയർ ബാഗുകൾ ,ഇ ബി ഡി ഉള്ള എ ബി എസ് , പാർക്കിങ് സെൻസറുകൾ ,റിയർ വ്യൂ ക്യാമറ ,എന്നിവയുൾപ്പെടെ സിയാസിന്റെ അതെ സുരക്ഷാ ഫീച്ചറുകൾ ബെൽറ്റയിലും സാധ്യതയുണ്ട് .

സിയാസിന്റെ അതെ മൈൽഡ് ഹൈബ്രിഡ് കെ-സീരിസ് പെട്രോൾ എൻജിൻ തന്നെയാണ് ടൊയോട്ട ബെൽറ്റക്കും ,സ്പീഡ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ കൂടി ഉൾപ്പെടുന്നു .സിയാസിന്റെ പോലെ തന്നെയാണ് ടൊയോട്ട ബെൽറ്റയുടെ വില പത്തു ലക്ഷം മുതൽ പന്ത്രണ്ട് വരെ ആയിരിക്കും .ടൊയോട്ട ലക്ഷ്യമിടുന്നത് മികച്ച ഇന്ധന ക്ഷമതയും ,ഏറ്റവും കുറഞ്ഞ വിലയിൽ പ്രീമിയം നോക്കുന്നവരെയുമാണ്.ബെൽറ്റ കുടുംബയാത്രകൾക്ക് അനുയോജ്യവും കൂടുതൽ സൗകര്യപ്രദവുമാണ് ,അത് പോലെത്തന്നെ കുറഞ്ഞ പ്രവർത്തന ചിലവ് മാത്രമേ വരുന്നുള്ളു എന്നതും പ്രധാനമാണ്

Top