യുഎസിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ സഹായിച്ച ഹോണ്ടുറാസ് മുന്‍ പ്രസിഡന്റിന് 45 വര്‍ഷം തടവും പിഴയും

യുഎസിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ സഹായിച്ച ഹോണ്ടുറാസ് മുന്‍ പ്രസിഡന്റിന് 45 വര്‍ഷം തടവും പിഴയും
യുഎസിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ സഹായിച്ച ഹോണ്ടുറാസ് മുന്‍ പ്രസിഡന്റിന് 45 വര്‍ഷം തടവും പിഴയും

ന്യൂയോര്‍ക്: സൈന്യത്തെയും ദേശീയ പൊലീസിനെയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചെന്ന കുറ്റത്തിന് ഹോണ്ടുറാസ് മുന്‍ പ്രസിഡന്റ് യുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന് 45 വര്‍ഷം തടവും എട്ട് ദശലക്ഷം യുഎസ് ഡോളര്‍ (66.85 കോടി രൂപ) പിഴയും ശിക്ഷ വിധിച്ച് യു.എസിലെ കോടതി. യുഎസിലേക്ക് ടണ്‍ കണക്കിന് കൊക്കെയ്‌നാണ് ഹെര്‍ണാണ്ടസ് കടത്താന്‍ സഹായിച്ചത്.

55 കാരനായ ഹെര്‍ണാണ്ടസ് രണ്ടു തവണ ഹോണ്ടുറാസ് പ്രസിഡന്റായിട്ടുണ്ട്. 2022ല്‍ സ്ഥാനമൊഴിഞ്ഞ് മൂന്നു മാസത്തിനുശേഷം വീട്ടില്‍ വെച്ച് ഹെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യുകയും ആ വര്‍ഷം ഏപ്രിലില്‍ യുഎസിലേക്ക് കൈമാറുകയും ചെയ്തിരുന്നു. 2004ല്‍ ഹെര്‍ണാണ്ടസ് മയക്കുമരുന്ന് കടത്തുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹെര്‍ണാണ്ടസ്.

Top