ദിവസവും കഴിക്കാം ഒരു സ്പൂൺ തേൻ

ശരീരത്തിന് ഊർജ്ജം നൽകാൻ ഏറെ നല്ലതാണ് തേൻ. പ്രകൃതിദത്ത എനർജി ബൂസ്റ്റർ എന്ന് വേണമെങ്കിൽ തേനിനെ വിളിക്കാം

ദിവസവും കഴിക്കാം ഒരു സ്പൂൺ തേൻ
ദിവസവും കഴിക്കാം ഒരു സ്പൂൺ തേൻ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേൻ. തേനിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരായി ആരും കാണില്ല. ചർമ്മത്തിനും ആരോഗ്യത്തിനുമൊക്കെ തേൻ ഏറെ നല്ലതാണ്. ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് തേൻ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം തേൻ മികച്ചതാണ്. ചിലർ പഞ്ചസാരയ്ക്ക് പകരം തേൻ‌ ഉപയോ​ഗിക്കാറുണ്ട്. മധുരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവർക്കുമറിയാം. പ്രമേഹം പോലുള്ള രോഗങ്ങളുണ്ടാകാൻ ഇത് കാരണമാകാറുണ്ട്. പക്ഷെ തേനിലുള്ളത് സ്വാഭാവിക മധുരമായത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് അത്ര ദോഷകരമല്ല.

അമിതമായി തേൻ ഉപയോ​ഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. പ്രമേഹമുള്ളവർ തേൻ ജാഗ്രതയോടെ ഉപയോഗിക്കേണ്ടതാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ തേൻ ഉൾപ്പെടുത്തുന്നതിന് മുമ്പ് ആരോ​ഗ്യവി​ദ​ഗ്ധന്റെ നിർദേശം സ്വീകരിക്കേണ്ടതാണ്.കടയിൽ നിന്ന് വാങ്ങുമ്പോൾ ഗുണവും മികവുമുള്ള തേൻ വാങ്ങാൻ എല്ലാവരും ശ്രമിക്കണം. വിറ്റാമിൻ സി, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം കൂടിയാണ്. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.

Honey with bread

Also Read: മുല്ലപ്പൂവ് ചൂടാൻ മാത്രം ഉള്ളതല്ലട്ടോ…

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും. തുടർച്ചയായി ധാരാളം തേൻ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. തേനിന്റെ അമിത ഉപയോ​ഗം ​ഗ്യാസ്ട്രിക് പ്രശ്നങ്ങളിലേക്ക് നയിക്കും. അതിനാൽ, ദിവസവും തേൻ കഴിക്കുകയാണെങ്കിൽ, അമിത അളവിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Honey Tea

ശരീരത്തിന് ഊർജ്ജം നൽകാൻ ഏറെ നല്ലതാണ് തേൻ. പ്രകൃതിദത്ത എനർജി ബൂസ്റ്റർ എന്ന് വേണമെങ്കിൽ തേനിനെ വിളിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തിൽ പ്രവേശിച്ച് വേഗത്തിൽ മനുഷ്യ ശരീരത്തിന് ഊർജ്ജം നൽകുന്നു. പ്രഭാതത്തിൽ കുടിക്കുന്ന പാനീയങ്ങളിൽ പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കാവുന്നതാണ്. രാവിലെ ബ്രെഡ് കഴിക്കുമ്പോൾ ജാമ്മിന് പകരമായും തേൻ ഉപയോഗിക്കാവുന്നതാണ്. രാവിലെ ഉറക്കമുണർന്നതിന് ശേഷം വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളമോ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളമോ തേൻ ചേർത്ത് കുടിക്കുന്നത് അടിവയറ്റിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന മോശം കൊഴുപ്പിനെ അലിയിക്കാൻ സഹായിക്കും.

Also Read: ചിക്കൻ ദിവസവും കഴിച്ചാൽ കുഴപ്പമാണോ…?

കൂടാതെ ഇതിലെ ആന്റി സെല്ലുലോയിഡ് ഗുണങ്ങൾ ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചൂട് ഒരു കപ്പ് പാലിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. തേൻ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും മികച്ചൊരു പ്രതിവിധി കൂടിയാണ്. വയറിളക്കം പോലുള്ള ദഹനനാളത്തിന്റെ അവസ്ഥ ഒഴിവാക്കാൻ തേൻ സഹായിക്കുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. തേൻ ആന്റീഡിപ്രസന്റ്, ആൻറി-ആക്‌സൈറ്റി ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Top