ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനി തേന്‍

ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനി തേന്‍
ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനി തേന്‍

ര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുതുജീവന്‍ നല്‍കാന്‍ തേന്‍ വളരെ മികച്ചതാണ്. തേന്‍ ഉപയോഗിച്ചുള്ള സ്‌ക്രബുകള്‍ മുഖത്തെ ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളുമൊക്കെ തടയാന്‍ സഹായിക്കും. ഇതിനായി പഞ്ചസാരയ്‌ക്കൊപ്പമോ അല്ലെങ്കില്‍ ഓട്‌സിന് ഒപ്പമോ തേന്‍ ചേര്‍ത്ത് മുഖം നന്നായി സ്‌ക്രബ് ചെയ്യുക. നാച്യുറല്‍ എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കാന്‍ ഇത് വളരെയധികം സഹായിക്കും.ചര്‍മ്മത്തിന് വളരെ നല്ലതാണ് തേന്‍. ഇതൊരു ക്ലെന്‍സറായി ഉപയോഗിക്കാം. അതിനായി ചെറിയ ചൂട് വെള്ളത്തില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖം കഴുകാന്‍ ഉപയോഗിക്കാം. മുഖത്ത് അഴുക്കും മറ്റും പൊടി പടലങ്ങളും മാറ്റാന്‍ വളരെ നല്ലതാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. നല്ല തിളക്കമുള്ള ചര്‍മ്മത്തിന് ഈ ക്ലെന്‍സര്‍ ഏറെ സഹായിക്കും.

തേന്‍ ഉപയോഗിച്ചുള്ള മാസ്‌കുകള്‍ ചര്‍മ്മത്തിന് വളരെ നല്ലതാണ്. വെറുതെ തേന്‍ എടുത്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുഖക്കുരു കറുത്ത പാടുകള്‍, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാന്‍ ഇത് ഏറെ സഹായിക്കും. നല്ല തേന്‍ വേണം ഇതിനായി ഉപയോഗിക്കാന്‍. ശുദ്ധമായ തേന്‍ മുഖത്ത് പുരട്ടുന്നത് പല ഗുണങ്ങളും നല്‍കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുതുജീവന്‍ നല്‍കാന്‍ തേന്‍ വളരെ മികച്ചതാണ്. തേന്‍ ഉപയോഗിച്ചുള്ള സ്‌ക്രബുകള്‍ മുഖത്തെ ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളുമൊക്കെ തടയാന്‍ സഹായിക്കും. ഇതിനായി പഞ്ചസാരയ്‌ക്കൊപ്പമോ അല്ലെങ്കില്‍ ഓട്‌സിന് ഒപ്പമോ തേന്‍ ചേര്‍ത്ത് മുഖം നന്നായി സ്‌ക്രബ് ചെയ്യുക. നാച്യുറല്‍ എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കാന്‍ ഇത് വളരെയധികം സഹായിക്കും.

Top