രാജ്യദ്രോഹക്കുറ്റം: മാധ്യമപ്രവർത്തകർക്ക് ശിക്ഷ വിധിച്ച് ഹോങ്കോങ് കോടതി

2021ൽ അടച്ച സ്റ്റാന്റ് ന്യൂസ്, 2019ലെ ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു

രാജ്യദ്രോഹക്കുറ്റം: മാധ്യമപ്രവർത്തകർക്ക് ശിക്ഷ വിധിച്ച് ഹോങ്കോങ് കോടതി
രാജ്യദ്രോഹക്കുറ്റം: മാധ്യമപ്രവർത്തകർക്ക് ശിക്ഷ വിധിച്ച് ഹോങ്കോങ് കോടതി

ഹോങ്കോങ്ങിൽ രണ്ട് മാധ്യമപ്രവർത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 1997 ൽ നഗരം ചൈനീസ് ഭരണത്തിന് കീഴിൽ വന്നതിന് ശേഷം ആദ്യമായാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷാ വിധിയുണ്ടാകുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് അടച്ച് പൂട്ടിയ മാധ്യമസ്ഥാപനമായ സ്റ്റാന്റ് ന്യൂസിലെ രണ്ട് മുൻ എഡിറ്റർമാരെയാണ് ഹോങ്കോങ് കോടതി ശിക്ഷിച്ചത്. സ്റ്റാന്റ് ന്യൂസ് മുൻ എഡിറ്റർ ഇൻ ചീഫ് ചുങ് പുയ്-കുവെൻ, മുൻ ആക്ടിങ് എഡിറ്റർ-ഇൻ-ചീഫ് പാട്രിക് ലാം എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2021ൽ അടച്ച സ്റ്റാന്റ് ന്യൂസ്, 2019ലെ ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു. ഒരുകാലത്ത് ഹോങ്കോങ്ങിലെ പ്രധാന ഓൺലൈൻ ന്യൂസ് ചാനൽ ആയിരുന്നു സ്റ്റാന്റ് ന്യൂസ്. 2020 ൽ ചാലിൽ നടത്തിയ റൈഡും സ്വത്തുക്കൾ മരവിപ്പിക്കലും സ്റ്റാന്റ് ന്യൂസ് അടച്ച് പൂട്ടുന്നതിന് കാരണമായി. രാജ്യദ്രോഹപരമായ പ്രസിദ്ധീകരണങ്ങൾ പുനർനിർമിക്കുന്നതിനുമുള്ള ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് ആരോപിച്ചാണ് ചുങിനും ലാമിനും എതിരെ കുറ്റം ചുമത്തിയത്.

Also Read: 92 യുഎസ് പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി റഷ്യ

രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 2022ൽ വിചാരണ തുടങ്ങിയപ്പോൾ അവർ കുറ്റം നിഷേധിച്ചിരുന്നു. 2020ലും 2021ലും സ്റ്റാന്റ് ന്യൂസ് പ്രസിദ്ധീകരിച്ച 17 ലേഖനങ്ങൾ തെളിവായി പ്രോസിക്യൂട്ടർമാർ ഉദ്ധരിച്ചു. സ്റ്റാന്റ് ന്യൂസിന്റെ 11 ലേഖനങ്ങളിൽ രാജ്യദ്രോഹപരമായ ഉദ്ദേശങ്ങൾ ഉണ്ടെന്ന് കോടതി വിധിച്ചു. ചിലത് ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഉള്ളവയാണെന്നും മറ്റുള്ളവ വസ്തുനിഷ്ഠമായ അടിസ്ഥാനമില്ലാതെ ബെയ്ജിങ് അധികാരികളെ അധിക്ഷേപിക്കുന്ന ലേഖനങ്ങളാണെന്നും കോടതി പറഞ്ഞു.

ഹോങ്കോങിന്റെ പ്രാദേശിക സ്വയം ഭരണം പ്രോത്സാഹിപ്പിക്കാൻ സ്റ്റാന്റ് ന്യൂസ് ശ്രമിച്ചുവെന്നും കേന്ദ്ര പ്രാദേശിക അധികാരികളെ അപകീർത്തിപ്പെടുത്തിയെന്നും കോടതി കൂട്ടിച്ചേർത്തു. വിധിയെ തുടർന്ന് പ്രാദേശിക പ്രസ് യൂണിയനുകൾ പ്രതിഷേധം അറിയിച്ചു. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് തയാറാക്കിയ വേൾഡ് പ്രസ് ഫ്രീഡം ഇന്റെക്‌സിൽ ഹോങ്കോങ് 180ൽ 135-ാം സ്ഥാനത്തായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹോങ്കോങ്ങിന്റെ സ്ഥാനം 18 ആയിരുന്നു.

Top