സുരക്ഷ ഇത്തിരി കൂടി പോയെങ്കിലെ ഒള്ളു… നഗരം മുഴുവനും കാമറയ്ക്ക് കീഴലാക്കാന്‍ ഹോങ്കോംഗ്

ഹോങ്കോങ്ങിൽ ഇതിനകം 54,500-ലധികം പൊതു സിസിടിവി ക്യാമറകളുണ്ട്

സുരക്ഷ ഇത്തിരി കൂടി പോയെങ്കിലെ ഒള്ളു… നഗരം മുഴുവനും കാമറയ്ക്ക് കീഴലാക്കാന്‍ ഹോങ്കോംഗ്
സുരക്ഷ ഇത്തിരി കൂടി പോയെങ്കിലെ ഒള്ളു… നഗരം മുഴുവനും കാമറയ്ക്ക് കീഴലാക്കാന്‍ ഹോങ്കോംഗ്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലെ പ്രധാന സ്ഥാനക്കാരായ ഹോങ്കോങ്ങ് നഗരം കൂടുതൽ സുരക്ഷിതമാക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാ​ഗമായി നഗരം മുഴുവൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പോവുകയാണ് അധികൃതർ. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഹോങ്കോംഗിലെ പോലീസ് സേന സിസിടിവി ക്യാമറകളുടെ എണ്ണം കൂട്ടുന്നത്. ഇതിലൂടെ നഗരത്തെ മുഴുവൻ തങ്ങളുടെ നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം, നഗരത്തിലെ ജനങ്ങളുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിതെന്ന വിമർശനം വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു.

ഇതുവരെ 54,500 പൊതു സിസിടിവി ക്യാമറകളാണ് ഹോങ്കോങ്ങിലുളളത്. ഈ വർഷം 2,000 എണ്ണം കൂടി നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് സുരക്ഷാ മേധാവി ക്രിസ് ടാങ് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഈ ക്യാമറകളിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും സംശയാസ്പദമായവരെ തിരിച്ചറിയാൻ സഹായിക്കുന്ന എ ഐ ഉപകരണങ്ങളും സജ്ജീകരിക്കുന്ന കാര്യവും പോലീസ് പരിഗണനയിലുണ്ട്.

Also Read: ഹെലൻ ചുഴലിക്കാറ്റിനു പിന്നാലെ യു.എസിൽ ആരോപണക്കൊടുങ്കാറ്റ്

ഹോങ്കോങ്ങിൽ ഇതിനകം 54,500-ലധികം പൊതു സിസിടിവി ക്യാമറകളുണ്ട്, 1,000 ആളുകൾക്ക് ഏഴ് ക്യാമറകൾ എന്നതിന് തുല്യമാണത്. 1,000 ആളുകൾക്ക് ശരാശരി 440 ക്യാമറകൾ ഉള്ള ചൈനയുടെ നഗര കേന്ദ്രങ്ങളെക്കാൾ പിന്നിലാണെങ്കിലും, ന്യൂയോർക്ക് പോലുള്ള പ്രധാന നഗരങ്ങൾക്ക് സമാനമാണിത്.

യുകെ പോലുള്ള രാജ്യങ്ങൾ മുഖം തിരിച്ചറയുന്ന കാമറകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് സുരക്ഷാ മേധാവി ക്രിസ് ടാങ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് കൃത്യമായ മാർഗ്ഗനിർദേശങ്ങൾ രൂപകൽപ്പന ചെയ്യണമെന്നും അവയുടെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതോടൊപ്പം തന്നെ ജനങ്ങൾക്കുണ്ടായേക്കാവുന്ന അസൗകര്യങ്ങളെ കുറിച്ച് കൂടി പഠിക്കണമെന്നുമുള്ള ആവശ്യങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.

Top