ഹോണർ മാജിക് 6 പ്രോ 5G ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓണര്‍ മാജിക് 6 ല്‍ 120 ഹെര്‍ട്‌സ് 6.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത് (2800×1264) പിക്‌സല്‍ റസലൂഷനും 5000 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസും ഇതിനുണ്ട്. ഡോള്‍ബി വിഷന്‍ പ്രോ പിന്തുണയും ഡിസ്‌പ്ലേയ്ക്കുണ്ട്. വീഴ്ചകള്‍ പ്രതിരോധിക്കാനുള്ള കഴിവില്‍ സ്വിസ് എസ്ജിഎസ് 5 സ്റ്റാര്‍ ലേബല്‍ ലഭിച്ച നാനോ ക്രിസ്റ്റല്‍ ഗ്ലാസ് ഉപയോഗിച്ചാണ് ഡിസ്‌പ്ലേ നിര്‍മാണം.
ഈ വര്‍ഷം ജനുവരിയില്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ ആണിത്. ഓഡിയോ, ബാറ്ററി, ക്യാമറ, ഡിസ്‌പ്ലേ, സെല്‍ഫി എന്നിവയ്ക്കായി അഞ്ച് ഡിഎക്‌സ്ഒ മാര്‍ക്ക് 2024 ഗോള്‍ഡ് ലേബലുകള്‍ ലഭിച്ച ആദ്യ ഫോണ്‍ ആണിത്.
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0 ആണ് ഫോണില്‍. 12 ജിബി റാമില്‍ 512 ജിബി സ്‌റ്റോറേജ് ഫോണിനുണ്ട്. ഐപി 68 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങുണ്ട്. രണ്ട് സ്പീക്കറുകളാണ് ഫോണിന്. ഇതില്‍ ഡിടിഎസ് എക്‌സ് അള്‍ട്രാ സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി പ്രൈമറി ക്യാമറയും 50 എംപി അള്‍ട്രാ വൈഡ് ലെന്‍സും 180 എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്. ഫോണിന്റെ മുഖ്യ ആകര്‍ഷണവും ഈ 180 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറയാണ്. 2.5 എക്‌സ് ഒപ്റ്റിക്കല്‍ സൂം, 100 എക്‌സ് ഡിജിറ്റല്‍ സൂം എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. സെല്‍ഫിയ്ക്ക് വേണ്ടിയും 50 എംപി ക്യാമറയാണ്.
5600 എംഎഎച്ച് രണ്ടാം തലമുറ സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍. പ്രത്യേകം ഓണര്‍ ഇ1 പവര്‍ എന്‍ഹാന്‍സ്ഡ് ചിപ്പ് ഇതിലുണ്ട്. 88 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങും 66 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും 5 വാട്ട് റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്.
വീഗന്‍ ലെതര്‍ ബാക്ക് ഉള്ള എപ്പിക് ഗ്രീന്‍ വേരിയന്റും ഗ്ലാസ് ബാക്കുള്ള കറുപ്പ് നിറത്തിലുള്ള പതിപ്പുമാണ് ഓണര്‍ മാജിക് 6 പ്രോയ്ക്കുള്ളത്. 89999 രൂപയാണ് ഇതിന് വില. ബ്ലാക്ക്, എപ്പി ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്, ആഗസ്ത് 15 മുതൽ Amazon , Explorehonor.com, മെയിൻലൈൻ സ്റ്റോറുകൾ എന്നിവയിലുടനീളം വിൽപ്പനയ്‌ക്കെത്തും. ഹോണർ മാജിക് 6 പ്രോ 5G നോ-കോസ്റ്റ് EMI ഓപ്‌ഷനുകൾ ഉപയോഗിച്ച് സ്വന്തമാക്കാം.