ഭാര്യയുടെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്‍ തുക ചെലവാക്കിയെന്ന യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. ഏകദേശം നാല് ലക്ഷം രൂപയാണ് യുഎസിലെ ഡോക്ടറായ ശ്രാവണ്‍ പാനുഗന്തിയുടെ കുടുംബത്തിന് ചെലവ് വന്നത്. സാമൂഹ്യമാധ്യമമായ എക്‌സിലാണ് ശ്രാവണ്‍ ഈ വിവരം പങ്കുവച്ചത്. ഇതോടെ പോസ്റ്റ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
ഈ സാമ്പത്തിക ബാധ്യതയില്‍ പനുഗന്തി തന്റെ നിരാശ പ്രകടിപ്പിച്ചു. ‘നിങ്ങളുടെ സുഹൃത്തുക്കളോട് ചെയ്യുന്ന ഭയാനകമായ കാര്യം’ എന്നും അദ്ദേഹം കുറിച്ചു. ഇത്തരം ചെലവുകള്‍ അടുത്ത സുഹൃത്തുക്കളെക്കാളുപരി ഏറ്റവും കടുത്ത ശത്രുക്കള്‍ക്കായി നീക്കിവയ്ക്കണമെന്നും അദ്ദേഹം കുറിപ്പില്‍ പരിഹസിച്ചു. ഡോക്ടര്‍ പങ്കുവച്ച പോസ്റ്റ് 2 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
തന്റെ ഭാര്യയുടെ സുഹൃത്തിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് ഏകദേശം 4 ലക്ഷം രൂപ ചിലവഴിച്ചതായി X-ലെ ഒരു പോസ്റ്റില്‍ പാനുഗന്തി പറഞ്ഞു. ബാച്ചിലര്‍ പാര്‍ട്ടിക്ക് 2,000 ഡോളര്‍ (ഏകദേശം 1.67 ലക്ഷം രൂപ), ബ്രൈഡല്‍ ഷവറിന് 1,500 ഡോളര്‍ (ഏകദേശം 1.25 ലക്ഷം രൂപ), വസ്ത്രങ്ങള്‍ക്കുള്ള അധിക പണം എന്നിങ്ങനെയുള്ള ചെലവുകള്‍ അദ്ദേഹം വിശദീകരിച്ചു.