കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ്‌ബോർഡിട്ട് ആശുപത്രി അധികൃതർ; സംഭവം ബീഹാറിൽ

കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ്‌ബോർഡിട്ട് ആശുപത്രി അധികൃതർ; സംഭവം ബീഹാറിൽ
കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ്‌ബോർഡിട്ട് ആശുപത്രി അധികൃതർ; സംഭവം ബീഹാറിൽ

പട്ന: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിന്റെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇടുന്നതിതിന് പകരം കാർഡ് ബോർഡ് കെട്ടിവെച്ച് ആശുപത്രി അധികൃതർ. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. ബൈക്കിൽ നിന്ന് വീണ് നിതീഷ് കുമാർ എന്ന യുവാവിന്റെ കാൽ ഒടിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച യുവാവിന്റെ കാലിൽ കാർഡ് ബോർഡ് കെട്ടിവച്ചുവെന്നാണ് റിപ്പോർട്ടുകൾ.

യുവാവിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ അഞ്ചു ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കാലിൽ കാർഡ്ബോർഡ് കെട്ടിവെച്ച നിലയിലാണ് യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് മാറ്റി ബാൻഡേജ് ചെയ്യാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറയുന്നു. കാർഡ് ബോർഡ് കാലിൽ കെട്ടിവെച്ച് ആശുപത്രിയിൽ കിടക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Top