ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തീപിടിത്തം; 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തീപിടിത്തം; 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തീപിടിത്തം; 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ ബാഗ്പത് ജില്ലയിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ ഫയര്‍ സേഫ്റ്റി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി.

തീപിടിത്തത്തിനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. പുലര്‍ച്ചെ 4:30 ഓടെ തീപിടിത്തം ഉണ്ടായതായി വിവരം ലഭിച്ചെന്ന് ശിശു സംരക്ഷണ വിഭാഗത്തിലെ ഡോക്ടര്‍ അഭിനവ് തോമര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു നവജാത ശിശുക്കളാണ് വെന്തു മരിച്ചത്. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരുന്നു അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് കുട്ടികളെ രക്ഷപ്പെടുത്തി.

Top