തടവുകാർക്ക് ആശുപത്രി സേവനം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ

പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് കമ്മീഷൻ നിർദേശം നൽകിയത്

തടവുകാർക്ക് ആശുപത്രി സേവനം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
തടവുകാർക്ക് ആശുപത്രി സേവനം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന തടവുകാർക്ക് കൃത്യമായി ആശുപത്രി സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

Also Read: ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്ക് അവധി

ജയിലിൽ ട്രെയിനേജ് ജോലി എടുത്തിരുന്ന ഒരു തടവ്കാരന് ദേഹം മുഴുവൻ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ചികിത്സ അനുവദിക്കാതിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന സഹതടവുകാരനെതിരെ നൽകിയ പരാതിയിലാണ് നടപടി. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് കമ്മീഷൻ നിർദേശം നൽകിയത്.

അതേസമയം, പരാതി നൽകിയ തടവുകാരനടക്കം എല്ലാവർക്കും ആവശ്യമുള്ളപ്പോൾ ഡോക്ടറെ കാണാനും, സേവനം നൽകാനും അവസരം നൽകാറുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്നും, പരാതികൾ ഉയരരുതെന്നും കമ്മീഷൻ അറിയിച്ചു.

Top