2036 ഒളിമ്പിക്‌സ് ആതിഥേയത്വം; കത്തയച്ച് ഇന്ത്യ

ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് ഇന്ത്യ അറിയിച്ചത്

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; കത്തയച്ച് ഇന്ത്യ
2036 ഒളിമ്പിക്‌സ് ആതിഥേയത്വം; കത്തയച്ച് ഇന്ത്യ

ഡൽഹി: 2036 ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ കത്തയച്ചു. ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് ഇന്ത്യ അറിയിച്ചത്.

ആതിഥേയത്വത്തിനായി ഒക്ടോബര്‍ മാസത്തിലാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ കത്തയച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഒളിമ്പിക്‌സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ഇന്ത്യ കത്തയച്ചത്.

Also Read: ഷമിയുടെ വരവ് ഇനിയും വൈകും: ഓസ്ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി!

അതേസമയം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും ഒളിമ്പിക്‌സ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഇന്ത്യ കത്തയച്ചത്.

ഇന്ത്യയ്ക്ക് പുറമേ 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി മെക്‌സിക്കോ, ഇന്തോനേഷ്യ,പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിരുന്നു.

Top