പാലക്കാട്: പാലക്കാട് ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകരും മറ്റു യുഡിഎഫ് പ്രവർത്തകരുമടക്കം നൂറുകണക്കിന് ആൾക്കാരാണ് പാലക്കാട് എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മാർച്ച് എസ്പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് പോലീസ് തടയുകയും മാർച്ച് സംഘർഷത്തിലെത്തുകയും ചെയ്തു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.