പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പൊലീസിനെതിരെ നിയമപരമായി പോരാടുമെന്നും സുധാകരൻ പറഞ്ഞു. പരിശോധനയില്‍ കോൺഗ്രസ് നേതാക്കളിൽ നിന്ന് കള്ളപ്പണം കിട്ടിയില്ല. പൊലീസ് തിരിച്ചുപോകുമ്പോൾ ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നും കെ.സുധാകരന് കുറ്റപ്പെടുത്തി.
പ്രവർത്തകർ ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും സുധാകരൻ പാലക്കാട്ടെ പ്രതിഷേധ മാര്‍ച്ചിൽ പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിന് ശുക്രദശയാണെന്നും ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടില്‍ ജയിക്കുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.