CMDRF

വീട് നിര്‍മാണം ഏറ്റവും വിലകൂടിയ ഭൂമിയില്‍; അജിത് കുമാറിനെതിരെ അന്വേഷണം

കവടിയാർ കൊട്ടാരത്തിന് സമീപം എം.എ. യൂസഫലിയുടെ ഹെലിപാഡിനോട് ചേര്‍ന്നാണ് 10 സെന്റില്‍ വീട് പണിയുന്നത്.

വീട് നിര്‍മാണം ഏറ്റവും വിലകൂടിയ ഭൂമിയില്‍; അജിത് കുമാറിനെതിരെ അന്വേഷണം
വീട് നിര്‍മാണം ഏറ്റവും വിലകൂടിയ ഭൂമിയില്‍; അജിത് കുമാറിനെതിരെ അന്വേഷണം

തിരുവനന്തപുരം: പി.വി.അന്‍വർ എം എൽ എ യുടെ ആരോപണങ്ങള്‍ക്ക് ശക്തി പകർന്ന് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ തിരുവനന്തപുരത്ത് നിര്‍മിക്കുന്ന വീടും വിവാദത്തിലായി. തലസ്ഥാനത്തെ നഗരത്തില്‍ ഭൂമിക്ക് ഏറ്റവും വിലകൂടിയ മേഖലയിലാണ് അജിത് കുമാര്‍ വീട് നിര്‍മിക്കുന്നത്. കവടിയാർ കൊട്ടാരത്തിന് സമീപം എം.എ. യൂസഫലിയുടെ ഹെലിപാഡിനോട് ചേര്‍ന്നാണ് 10 സെന്റില്‍ വീട് പണിയുന്നത്.

എന്നാൽ ഇതിനോട് ചേര്‍ന്ന് തന്നെ അജിത് കുമാറിന്റെ സഹോദരനും 12 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. തലസ്ഥാനത്ത് ഇത്തരമൊരു സ്ഥലത്തിന് മാര്‍ക്കറ്റ് വിലയല്ല, അതിലും വലിയ മോഹവിലയാണ് നൽകേണ്ടിവരിക. ചതുരശ്ര അടിക്കുപോലും ലക്ഷങ്ങള്‍ വിലപറഞ്ഞ് വാങ്ങുന്ന ഇടത്താണ് ഈ വീട് നിര്‍മിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Also Read: എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റും

കൊട്ടാരം അനധികൃതമായ പണത്തിൽ നിന്ന്..

pv anwar

സ്വര്‍ണ കള്ളക്കടത്തിലെ കണ്ണിയാണ് അജിത് കുമാറെന്ന് പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു. അതായത് ഇത്തരത്തില്‍ അനധികൃതമായി പണം സമ്പാദിച്ചാണ് അജിത് കുമാര്‍ കവടിയാറില്‍ ‘കൊട്ടാരം’ പണിയുന്നതെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. എന്നാൽ അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കവടിയാറിലെ വീട് നിര്‍മാണവും അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന. ഇത്തരമൊരു സ്ഥലത്ത് കോടികള്‍ മുടക്കി സ്ഥലം വാങ്ങി വീണ്ടും കോടികള്‍ മുടക്കി ആഡംബര വീട് പണിയുന്നതിനുള്ള അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് തീർച്ചയായും വെളിപ്പെടുത്തേണ്ടിവരും.

Also Read: ജീവന് ഭീഷണി; തോക്ക് ലൈസന്‍സിനായി കളക്ടര്‍ക്ക് അപേക്ഷ നല്‍കി പി.വി. അന്‍വര്‍

അതേസമയം അജിത് കുമാര്‍ പണിയുന്നത് 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബഹുനില മന്ദിരമാണെന്നാണ് അന്‍വര്‍ എം എൽ എ ആരോപിച്ചിട്ടുള്ളത്. സ്വര്‍ണം പൊട്ടിക്കല്‍, സമാന്തര അധോലോകം തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഇടത് എംഎല്‍എ പി.വി അന്‍വര്‍ ഉയര്‍ത്തിയിട്ടുണ്ട്. കവടിയാറിലെ അജിത് കുമാറിന്റെ വീട് നിര്‍മാണത്തിന്റെ വിവരങ്ങള്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ പുറത്തുവിട്ടത്.

Top