CMDRF

ഇടുക്കിയില്‍ ഇടിമിന്നലില്‍ വീട് തകര്‍ന്നു

വീടിന്റെ വാതിലും ഭിത്തിയും മേല്‍ക്കൂരയും സ്ലാബുകള്‍ അടക്കം തകര്‍ന്ന നിലയിലാണ് ഉള്ളത്.

ഇടുക്കിയില്‍ ഇടിമിന്നലില്‍ വീട് തകര്‍ന്നു
ഇടുക്കിയില്‍ ഇടിമിന്നലില്‍ വീട് തകര്‍ന്നു

ഇടുക്കി: കൂമ്പന്‍ പാറയ്ക്ക് സമീപം ഓടക്കാസിറ്റിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ ഇടിമിന്നലില്‍ വീട് തകര്‍ന്നു. നെല്ലിപ്പറമ്പില്‍ ശോശാമ്മയുടെ വീടാണ് തകര്‍ന്നത്. സംഭവ സമയത്ത് ശോശാമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. വീട് പൂര്‍ണമായി തകര്‍ന്നതിന് പുറമേ ഗൃഹോപകരണങ്ങളും നശിച്ചു. വീടിന്റെ വാതിലും ഭിത്തിയും മേല്‍ക്കൂരയും സ്ലാബുകള്‍ അടക്കം തകര്‍ന്ന നിലയിലാണ് ഉള്ളത്.

Top