CMDRF

ഹൗസ് ഓഫ് ദി ഡ്രാഗണ്‍സ് ഫൈനല്‍ എപ്പിസോഡ് ചോര്‍ന്നു; എച്ച്ബിഒ

ഹൗസ് ഓഫ് ദി ഡ്രാഗണ്‍സ് ഫൈനല്‍ എപ്പിസോഡ് ചോര്‍ന്നു; എച്ച്ബിഒ
ഹൗസ് ഓഫ് ദി ഡ്രാഗണ്‍സ് ഫൈനല്‍ എപ്പിസോഡ് ചോര്‍ന്നു; എച്ച്ബിഒ

മുംബൈ: എച്ച്ബിഒ സീരിസ് ഹൗസ് ഓഫ് ദി ഡ്രാഗണിന്റെ തിങ്കളാഴ്ച സീസണ്‍ 2 ഫൈനല്‍ എപ്പിസോഡ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍ . എന്നാല്‍ സീസണ്‍ ഫിനാലെ എപ്പിസോഡ് ജിയോ സിനിമയില്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. വെസ്റ്ററോസ് എന്ന എക്‌സ് ഹാന്റിലില്‍ ബുധനാഴ്ച വന്ന പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, ‘ഹൗസ് ഓഫ് ദി ഡ്രാഗണിന്റെ സീസണ്‍ ഫിനാലെ ‘ദി ക്വീന്‍ ഹൂ നെവര്‍ വാസ്’ എപ്പിസോഡ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ഞായറാഴ്ച സംപ്രേഷണം ചെയ്യുന്നത് വരെ ട്വിറ്ററില്‍ സൂക്ഷിക്കുക, പ്രധാന സ്പോയിലറുകള്‍ ഇതിനകം പ്രചരിക്കുന്നുണ്ട്. പിന്നീട് ഇതേ പോസ്റ്റില്‍ എപ്പിസോഡ് ടൈറ്റില്‍ ‘ദി ക്വീന്‍ ഹൂ എവര്‍ വാസ്’ എന്ന് തിരുത്തിയിട്ടുമുണ്ട്.

അതേ സമയം എപ്പിസോഡിലെ ചില രംഗങ്ങള്‍ ചോര്‍ന്ന കാര്യം എച്ച്ബിഒ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഫിനാലെ എപ്പിസോഡ് ചോര്‍ച്ചയെക്കുറിച്ചുള്ള എച്ച്ബിഒയുടെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. ‘ഹൗസ് ഓഫ് ദി ഡ്രാഗണിന്റെ സീസണ്‍ ഫിനാലെയില്‍ നിന്നുള്ള ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു അന്തര്‍ദേശീയ വിതരണക്കാരനില്‍ നിന്നും ചോര്‍ന്നതാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും ആസൂത്രിതമായ കാര്യമല്ല ഇതിന് പിന്നില്‍ നടന്നിരിക്കുന്നത്. ഈ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ആരാധകര്‍ക്ക് ഈ ഞായറാഴ്ച രാത്രി എച്ച്ബിഒ മാക്‌സ് എന്നിവയില്‍ സീസണ്‍ ഫിനാലെ പൂര്‍ണ്ണമായും അസ്വദിക്കാം’ എച്ച്ബിഒ പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ജിയോ സിനിമയിലൂടെ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സീസണ്‍ 2 ഫിനാലെ ഇന്ത്യയില്‍ സ്ട്രീം ചെയ്യുക. തനിക്ക് കല്‍പ്പിച്ച് നല്‍കിയ അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന റെയ്‌നിസ് ഡാര്‍ഗേറിയന്റെ പോരാട്ടമാണ് ഹൗസ് ഓഫ് ദി ഡ്രാഗണില്‍ അവതരിപ്പിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് കാലത്തിനും 150 വര്‍ഷം മുന്‍പ് നടക്കുന്ന കഥയാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്.

Top